Flash News

ആലത്തൂര്‍ എരിമയൂരില്‍ വാഹനാപകടം: രണ്ട് പേര്‍ മരിച്ചു

ആലത്തൂര്‍ (പാലക്കാട്): ആലത്തൂര്‍ എരിമയൂരില്‍ പച്ചക്കറി കയറ്റി എറണാകുളത്തേക്ക് പോകുകയായിരുന്ന പെട്ടി ഓട്ടോയില്‍ ടെമ്പോവാനിടിച്ച് രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് കൊണ്ടുപോയി.
തിങ്കളാഴ്ച പുലര്‍ച്ചെ എരിമയൂര്‍ തോട്ടുപാലത്താണ് അപകടം. പച്ചക്കറി കയറ്റിയ പെട്ടി ഓട്ടോയിലെ ഡ്രൈവര്‍ തമിഴ്‌നാട് മേട്ടുപ്പാളയം മഹാദേവപുരം സ്വദേശി മുഹമ്മദ് സഫീര്‍ (28), വാഹനത്തിലുണ്ടായിരുന്ന പച്ചക്കറി കച്ചവടക്കാരനായ ഗുരുനാഥന്‍ (38) എന്നിവരാണ് മരിച്ചത്. പെട്ടി ഓട്ടോയുടെ പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ എതിരേവന്ന ടെമ്പോവാന്‍ ഇവരെ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
Next Story

RELATED STORIES

Share it