palakkad local

ആലത്തൂര്‍ ഉപജില്ല കിരീടത്തിലേക്ക്

ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ 279 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആലത്തൂര്‍ ഉപജില്ല 1048 പോയിന്റുമായി ഒന്നാമത്. 1036 പോയിന്റ് നേടിയ പാലക്കാട്, ചെര്‍പ്പുളശ്ശേരി ഉപജില്ലകളാണ് രണ്ടാമത്. ഒറ്റപ്പാലം 1031 പോയിന്റുമായി മൂന്നാമതും, 1021 പോയിന്റുമായി പട്ടാമ്പി നാലാമതുമാണ്. സ്‌കൂള്‍ വിഭാഗത്തില്‍ 530 പോയിന്റുനേടി ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാംപ്യന്‍ കീരിടം നേടി. 294 പോയിന്റുമായി ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാമതും, 119 പോയിന്റു നേടി ഗവ. വിക്‌ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാമതുമാണ്. അറബി കലോത്സവത്തില്‍ പട്ടാമ്പി ഉപജില്ല 158 പോയിന്റുമായി ജേതാക്കളായി. 153 പോയിന്റു നേടിയ മണ്ണാര്‍ക്കാടാണ് രണ്ടാം സ്ഥാനത്ത്. തൃത്താല149, ഒറ്റപ്പാലം144, കുഴല്‍മന്ദം136 എന്നിവരാണ് മൂന്നും, നാലും, അഞ്ചും സ്ഥാനത്തുള്ളത്.സ്‌കൂള്‍ തലത്തില്‍ യുപി വിഭാഗത്തില്‍ 50 പോയിന്റുമായി എയുപിഎസ് ചെങ്ങനിയൂര്‍ ഒന്നാം സ്ഥാനത്തെത്തി. 41 പോയിന്റുമായി ജിയുപിഎസ് കോങ്ങാട് രണ്ടാം സ്ഥാനത്തും, 35 പോയിന്റുമായി മോഡല്‍ എച്ച്എസ്എസ് പേഴുംകര മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോട്ടായി ഗവ. എച്ച്എസ്എസ് 53 പോയിന്റു നേടി ഒന്നാം സ്ഥാനത്തെത്തി. 45 പോയിന്റുമായി ജിഒഎച്ച്എസ്എസ് എടത്തനാട്ടുകരയും 36 പോയിന്റുമായി എച്ച്എസ്എസ് അനങ്ങനടി രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സംസ്‌കൃത കലോല്‍സവത്തില്‍ 173 പോയിന്റു നേടി ചെര്‍പ്പുളശ്ശേരി ഉപജില്ലയാണ് ഒന്നമാത്. 168 പോയിന്റുമായി ഒറ്റപ്പാലം രണ്ടാം സ്ഥാനത്തുണ്ട്. തൃത്താല164, ആലത്തൂര്‍162 എന്നിവര്‍ മൂന്നും നാലും സ്ഥാനത്തുണ്ട്. കലോല്‍സവത്തില്‍ 202 അപ്പീലുകളാണ് ലഭിച്ചത്. സമാപനസമ്മേളനം കെ ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it