palakkad local

ആലത്തൂരില്‍ നെല്‍കൃഷിക്ക് ജലസേചന കലണ്ടര്‍

ആലത്തൂര്‍: കൃഷി,ജലസേചന വകുപ്പുകള സംയോജിപ്പിച്ച് ആലത്തൂര്‍ നിയോജക മനണ്ഡലത്തില്‍ നെല്‍കൃഷിക്ക് സമയബധിതമായി ജലസേചന കലണ്ടര്‍ രൂപവത്കരിച്ചു. സമഗ്ര കാര്‍ഷിക വികസന പദ്ധതി ‘നിറ’ യുടേയും കാര്‍ഷിക സര്‍വകലാശാലയുടെ സുസ്ഥിര സമൃദ്ധിയുടെയും ഭാഗമായിട്ടാണിത്.ഇതിന്റെ ഭാഗമായുള്ള  പദ്ധതി രൂപവത്കരണ ശില്പശാലയില്‍ കെ ഡി പ്രസേനന്‍ എംഎല്‍എ അധ്യക്ഷനായി. കാര്‍ഷിക സര്‍വകലാശാല വിജ്ഞാന വ്യാപന വിഭാഗം ഡയറകര്ടര്‍ ജിജു പി അലക്‌സ് കലണ്ടര്‍ അവതരിപ്പിച്ചു. ജലവിതരണ കാര്യക്ഷമമാക്കാന്‍ ഗ്രാമ പഞ്ചായത്തി തലത്തില്‍ ജലബജറ്റ് തയ്യാറാക്കുന്നതിന് ജലസേചന മാനേജ്‌മെന്റ് കമ്മിറ്റിക്ക് രൂപം നല്‍കും. നെല്‍കൃഷിയുടെ വിവധ ഘട്ടങ്ങളിലെ ജല ആവശ്യകതയ്ക് അനുസരിച്ച് ഗ്രാമ പഞ്ചായത്ത് തലത്തില്‍ കലണ്ടര്‍ തയ്യാറാക്കും.ഓരോ പാടശേഖര സമിതിയും ജല ആവശ്യം സംബന്ധിച്ച കണക്കെടുപ്പ് നടത്തും. ജലസേചന മാനേജ്‌മെന്റ് കമ്മിറ്റിയില്‍ കര്‍ഷകര്‍,കൃഷി,ജലസേചന വിഭാഗം ഉദ്യോഗസ്ഥര്‍, പിഎസി അംഗങ്ങള്‍ എന്നിവര്‍ ഉണ്ടാകും.തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി മണ്ണ്  ജലസംരക്ഷണത്തിന് കര്‍മ പദ്ധതി തയ്യാറാക്കി 15നകം ജില്ലാതലത്തില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കും.ഗ്രാമ പഞ്ചായത്തു തലത്തിലുള്ള തൊഴില്‍ സേനകളെ ശാക്തീകരിച്ച് വിദഗ്ധ പരിശീലനം നല്‍കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി ജി ഗംഗാധരന്‍,സുമാവലി മോഹന്‍ദാസ്, ഇന്ദിര, എം മായന്‍, വൈസ് പ്രസിഡന്റുമാരായ നാരായണന്‍, കലാധരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it