Idukki local

ആലക്കോട് പഞ്ചായത്തില്‍ എസ്ഡിപിഐയുടെ നിര്‍ണായക സാന്നിധ്യം

തൊടുപുഴ: ആലക്കോട് ഗ്രാമപ്പഞ്ചായത്തില്‍ നിര്‍ണായക സ്വാധീനവുമായി എസ്ഡിപിഐ മല്‍സരാര്‍ഥികള്‍ . രണ്ട്. മൂന്ന് വാര്‍ഡുകളിലാണ് പാര്‍ട്ടി സാരഥികള്‍ ജനവിധി തേടുന്നത്. ചിലവ് രണ്ടാം വാര്‍ഡില്‍ ഹസീന ലത്തീഫും മൂന്നാം വാര്‍ഡില്‍ സുബൈര്‍ മൗലവിയുമാണ് ചരിത്രദൗത്യവുമായി മുന്നേറുന്നത്. പാര്‍ട്ടി മ ണ്ഡലം പ്രസിഡ ന്റാണ് ഇവിടെ ജനവിധി തേടുന്ന സുബൈര്‍മൗലവി.
പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്ന വേറിട്ട രാഷ്ട്രീയവുമായി ഇഴചേര്‍ന്നതാണ് ചിലവും പരിസര പ്രദേശങ്ങളും. പുത്തന്‍ രാഷ്ട്രീയ സേവനത്തിനു അടിത്തറപാകാന്‍ ഈ പോരാട്ടത്തിലൂടെ കഴിയുമെന്ന ഉത്തമ വിശ്വാസത്തിലാണ് പാര്‍ട്ടി നേതാക്കളും സ്ഥാനാര്‍ഥികളും. മാറ്റി നിര്‍ത്താനാവാത്ത ജനകീയ ശക്തിയായി പാര്‍ടി സ്ഥാനാര്‍ഥികളുടെ സാന്നിധ്യം വളര്‍ന്നതായി മറ്റും പാര്‍ട്ടി പ്രവര്‍ത്തകരും സമ്മതിക്കുന്നു.
പുതിയ മാറ്റത്തിനു ഈ വാര്‍ഡുകളിലെ വോട്ടര്‍മാര്‍ തയ്യാറാവുമെന്നാണ് എസ്ഡിപിഐ കരുതുന്നത്. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇവിടെ തിരഞ്ഞെടുപ്പു ജോലികള്‍ പുരോഗമിക്കുന്നത്.
Next Story

RELATED STORIES

Share it