Alappuzha local

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ഹരിപ്പാട്: ആറ് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ആറാട്ടുപുഴ തറയില്‍കടവ് തണ്ടാശേരില്‍ സുബിന്‍ (20)നെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. വീടിനടുത്തുള്ള കടയിലേക്ക് പോയ ആറുവയസുകാരിയെ യുവാവ് വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
ജനനേന്ത്രിയത്തില്‍ മുറിവ് പറ്റിയ യുവാവ് പീഡനത്തിന് ശേഷം കായംകുളം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ഇതേ സമയം സംഭവമറിഞ്ഞ കുട്ടിയുടെ മാതാവും ബന്ധുക്കളും തൃക്കുന്നപ്പുഴ പോലീസില്‍ വിവരം അറിയിച്ചു. അന്വേഷിച്ചിറങ്ങിയ തൃക്കുന്നപ്പുഴ പോലീസ് യുവാവിനെ ഹരിപ്പാട് ആശുപത്രിയില്‍ നിന്നും തിരികെ വരും വഴി തോട്ടപ്പള്ളിയ്ക്ക് സമീപത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയില്‍ ഹാജരാക്കി. റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it