kannur local

ആറ് ചാക്ക് ലഹരി ഉല്‍പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍

ഇരിട്ടി: തേങ്ങയെന്ന വ്യാജേന കര്‍ണാടകയില്‍ നിന്നു ജില്ലയിലേക്ക് കടത്തുകയായിരുന്ന ആറ് ചാക്ക് നിരോധിത പാന്‍ ഉല്‍പന്നങ്ങളുമായി രണ്ടുപേരെ ഇരിട്ടി പോലിസ് അറസ്റ്റ് ചെയ്തു. നിര്‍വേലിയിലെ പി —കെ ഷെരീഫ്(47), വാഹന ഡ്രൈവര്‍ സതീശന്‍(35) എന്നിവരെയാണ് പിടികൂടിയത്. പാന്‍പരാഗ്, ഹാന്‍സ് തുടങ്ങിയവയാണ് ചാക്കിലുണ്ടായിരുന്നത്.
ചാക്കുകെട്ടുകള്‍ക്ക് മുകളില്‍ തേങ്ങയിട്ടാണ് ലഹരി ഉല്‍പന്നം കടത്തിക്കൊണ്ടുവന്നത്. കേരളത്തില്‍ പാന്‍മസാല നിരോധിച്ചതിനെ തുടര്‍ന്ന് അഞ്ചും ആറും ഇരട്ടി തുകയ്ക്ക് ലഹരി വസ്തുക്കള്‍ വാങ്ങാന്‍ ആളുള്ളതിനാല്‍ കേരള കര്‍ണാടക അതിര്‍ത്തി വഴി വന്‍തോതില്‍ പാന്‍ ഉല്‍പന്നങ്ങള്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചെക്ക് പോസ്റ്റില്‍ 23 കിലോ പാന്‍ മസാല ബസ്സില്‍ നിന്നു എക്‌സൈസ് സംഘം പിടികൂടിയിരുന്നു. എന്നാല്‍ ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇരിട്ടി ഡി——വൈഎസ്പി കെ സുദര്‍ശന്‍, എസ്‌ഐ കെ സുധീര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടിയത്.——
Next Story

RELATED STORIES

Share it