Pathanamthitta local

ആറ് എബിവിപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ



ചെങ്ങന്നൂര്‍: സിപിഎം ചെങ്ങന്നൂര്‍ ഏരിയാ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ ചെങ്ങന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ ജയിംസ് ശാമുവേലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആറ് എബിവിപി-ആര്‍എസ്എസ്്് പ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ. എബിവിപി-ആര്‍എസ്എസ്്് പ്രവര്‍ത്തകരായ വെണ്മണി കോയിക്കത്തറ വീട്ടില്‍ സജിത്ത് (29), ബുധനൂര്‍ എണ്ണയ്ക്കാട് ചൈതന്യയില്‍ അഖിലേഷ് (31), ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് കോടിയാട്ടുകരയില്‍ പ്രമോദ് (37), മാന്നാര്‍ അതിര്‍ത്തിയില്‍ മഠത്തില്‍ വീട്ടില്‍ നിധീഷ് (27), കായംകുളം എരുവ തോണ്ടിയില്‍ പടീറ്റതില്‍ വീട്ടില്‍ സുനില്‍ (25), ചുനക്കര ചുറ്റാതില്‍ വീട്ടില്‍ രാജേഷ് (27) എന്നിവര്‍ക്ക് ചെങ്ങന്നൂര്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി പി പി പൂജയാണ് തടവു ശിക്ഷ വിധിച്ചത്.ഒന്നാം പ്രതി സജിത്തിന് മൂന്നു വര്‍ഷവും ബാക്കിയുള്ളവര്‍ക്ക് ആറു മാസവും വീതമാണ് ശിക്ഷ. 2010 സെപ്തംബര്‍ 20ന് ഐടിഐ കാംപസിലുള്ളിലാണ് സംഭവം നടന്നത്. അന്ന് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ജയിംസ് ശാമുവല്‍, ആ സമയത്ത് നടന്ന സംസ്ഥാന ഐടിഐ കായികമേളയുമായി ബന്ധപ്പെട്ട് സ്വാഗതസംഘം ഭാരവാഹി എന്ന നിലയില്‍ പ്രിന്‍സിപ്പലിനെ കാണാന്‍ കാംപസില്‍ എത്തിയപ്പോഴാണ് പ്രതികള്‍ ഗൂഢാലോചന നടത്തി മാരകായുധങ്ങളുമായി ജയിംസിനെയും എസ്എഫ്‌ഐ പ്രവര്‍ത്തകരെയും ആക്രമിച്ചത്.
Next Story

RELATED STORIES

Share it