Idukki local

ആറ്റില്‍ തള്ളാന്‍ കൊണ്ടുവന്ന അറവുമാലിന്യം പിടികൂടി

തൊടുപുഴ: പെട്ടി ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന അറവുമാലിന്യങ്ങള്‍ തൊടുപുഴയാറ്റില്‍ തള്ളിയവരെ പുലര്‍ച്ചെ കാത്തിരുന്ന് നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് പിടികൂടി. വാഹനവും കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ള മാലിന്യങ്ങള്‍ നഗരസഭ കുഴിച്ചുമൂടി.
ഞായാറാഴ്ച പുലര്‍ച്ചെ അഞ്ചോടെ വെങ്ങല്ലൂര്‍ പാലത്തിന് സമീപമാണ് സംഭവം. അറവുമാലിന്യങ്ങള്‍ പുഴയിലേക്ക് തള്ളുന്ന സമയത്ത് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി തടയുകയായിരുന്നു. മൂന്ന് മറുനാടന്‍ തൊഴിലാളികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
ഇവരില്‍ നിന്നാണ് വെങ്ങല്ലൂര്‍ സ്വദേശി കപ്രാട്ടില്‍ ജാഫര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള അറവുശാലയില്‍ നിന്നുള്ള മാലിന്യങ്ങളാണെന്ന് മനസിലായി. തുടര്‍ന്ന് വാഹനം തൊടുപുഴ പോലിസ് സ്‌റ്റേഷന് കൈമാറി. വാഹനം മറ്റൊരാളുടെയാണ്. അറവുശാല ഉടമസ്ഥനില്‍ നിന്ന് 25,000 രൂപാ പിഴയീടാക്കുമെന്നു നഗരസഭാ വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായര്‍ അറിയിച്ചു. പിഴയടച്ചാല്‍ മാത്രമേ വാഹനം വിട്ടുനല്‍കുകയുള്ളൂ. വെള്ളിയാഴ്ച രാത്രി മുതല്‍ ആരോഗ്യ വിഭാഗം നഗര പ്രദേശത്തു പരിശോധന നടത്തുന്നുണ്ടായിരുന്നു.
Next Story

RELATED STORIES

Share it