thiruvananthapuram local

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസിന്റെ നാള്‍വഴി

$2014 ഏപ്രില്‍ 16:
രാവിലെ 10.50: കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ഫിഞ്ചര്‍ എന്ന കമ്പനിയുടെ ഓഫിസില്‍ നിന്ന് രാവിലെ പഞ്ചിങ് കഴിഞ്ഞ് കെഎസ്എഫ്ഇയില്‍ ചിട്ടി പിടിക്കാനുണ്ടെന്നു പറഞ്ഞ് ഒന്നാം പ്രതി നിനോ മാത്യു പുറത്തിറങ്ങുന്നു.
$11.05: കഴക്കൂട്ടത്തെ ബാറ്റ ഷോറൂമില്‍ നിന്ന് പുതിയ ചെരുപ്പ് വാങ്ങുന്നു.
$12.10: താന്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ കഴക്കൂട്ടത്ത് പാര്‍ക്ക് ചെയ്ത ശേഷം നിനോ ആലംകോട് മേവര്‍ക്കല്‍ അവിക്‌സ് ജങ്ഷനു സമീപമുള്ള രണ്ടാം പ്രതി അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷിന്റെ വീട്ടിലെത്തുന്നു.
$12.15: ലിജേഷിന്റെ സുഹൃത്താണ് താനെന്നും കല്യാണം വിളിക്കാനാണ് വന്നതെന്നും ലിജേഷിന്റെ അമ്മ ഓമനയെ അറിയിക്കുന്നു. തുടര്‍ന്ന് ഇവരുടെ ഫോണിലൂടെ ലിജേഷിനെ വിളിച്ച് കാണണമെന്ന് ആവശ്യപ്പെടുന്നു.
$12.20: നിനോയ്ക്ക് കുടിക്കാന്‍ വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോയ ഓമനയെ അടുക്കളയ്ക്ക് സമീപമുള്ള സ്‌റ്റോര്‍മുറിയുടെ കട്ടിളയോട് ചേര്‍ന്ന് ബേസ്‌ബോള്‍ സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുന്നു. ഓമനയുടെ ഒക്കത്തുനിന്നു താഴെ വീണ സ്വസ്തികയുടെ തലയ്ക്കും അടിക്കുന്നു. തുടര്‍ന്ന് ഇരുവരുടെയും കഴുത്ത് വെട്ടിപ്പിളര്‍ത്തുന്നു.
$12.30: കവര്‍ച്ചയ്ക്കിടെയുള്ള മോഷണമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഇരുവരുടെയും ആഭരണങ്ങള്‍ ഊരിയെടുത്ത് തന്റെ ബാഗില്‍ വയ്ക്കുന്നു.
$12.45: ലിജേഷ് വീട്ടിലെത്തുന്നു. മുന്‍വശത്തെ കതക് തുറന്നു വീട്ടിനുള്ളിലേക്ക് കടക്കുന്ന ലിജേഷിനെ മുന്‍വശത്തെ കതകിനു പിന്നില്‍ മറഞ്ഞുനിന്ന നിനോ വെട്ടുന്നു. വെട്ടേറ്റ ലിജീഷ് നിലവിളിച്ചു പുറത്തേക്കോടുന്നു. നിലവിളി കേട്ട് പരിസരവാസികള്‍ വീട്ടിലേക്ക് ഓടിയെത്തുന്നു.
$12.55: ലിജേഷ് ഫോണില്‍ പിതാവ് തങ്കപ്പന്‍ ചെട്ടിയാരെ വിളിച്ച് ആക്രമണവിവരം അറിയിക്കുന്നു. ഈ സമയം വീടിനു രണ്ടു കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് വീടുപണിയുടെ മേല്‍നോട്ടവുമായി നില്‍ക്കുകയായിരുന്നു തങ്കപ്പന്‍ ചെട്ടിയാര്‍.
$01: ലിജേഷിനെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. ആദ്യം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലായിരുന്ന ലിജേഷ് മൂന്നു ദിവസത്തിനു ശേഷമാണ് ഡിസ്ചാര്‍ജ് ആവുന്നത്.
$1.25: ഓമനയെയും സ്വസ്തികയെയും ആശുപത്രിയിലേക്ക് മാറ്റുന്നു.
$2.36: ആറ്റിങ്ങലിലെ ആക്രമണവാര്‍ത്ത അറിഞ്ഞ് പോലിസ് എത്തുന്നു.
$3.11: അനുശാന്തിയുടെ സഹോദരന്‍ അനൂപ് ഓഫിസിലെത്തി ആക്രമണവിവരം അറിയിച്ച ശേഷം അനുശാന്തിയെ കുടുംബവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നു. ലിജേഷിന്റെ വീട്ടിലേക്കു പോകാനോ കുട്ടിയെ കാണാനോ അനുശാന്തി തയ്യാറായില്ല.
$3.30: കഴക്കൂട്ടം ടവറില്‍ വച്ച് നിനോയുടെ ഫോണ്‍ ഓഫായ വിവരം പോലിസിനു ലഭിക്കുന്നു.
$3.45: നിനോയെ ചിറയിന്‍കീഴ് വച്ച് പോലിസ് കസ്റ്റഡിയിലെടുക്കുന്നു.
$രാത്രി 8.20: നടപടികള്‍ പൂര്‍ത്തിയാക്കി ആറ്റിങ്ങല്‍ സിഐ അനില്‍കുമാര്‍ നിനോയെ ചോദ്യം ചെയ്യുന്നു.
$9.00:
നിനോയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നു.
$11.00: ആറ്റിങ്ങല്‍ കോടതിയുടെ പ്രത്യേക അനുമതി വാങ്ങി അനുശാന്തിയെ പോലിസ് കസ്റ്റഡിയിലെടുക്കുന്നു.
$ജൂലൈ 11: കേസില്‍ കുറ്റപത്ര സമര്‍പ്പണം.
$2015 ഒക്‌ടോബര്‍ 12: കോടതിയില്‍ വിചാരണ തുടങ്ങുന്നു.
$2016 മാര്‍ച്ച് 31: സാക്ഷിവിസ്താരം പൂര്‍ത്തിയാവുന്നു. കോടതി വിധി പറയുന്നതിനായി ഏപ്രില്‍ 15ലേക്ക് മാറ്റുന്നു.
$ഏപ്രില്‍ 15: നിനോ മാത്യൂവും അനുശാന്തിയും കുറ്റക്കാരെന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി വിധിക്കുന്നു. വിധി പറയുന്നതിനായി 18ലേക്ക് മാറ്റുന്നു.
$ഏപ്രില്‍ 18: നിനോ മാത്യുവിനെ വധശിക്ഷയ്ക്കും അനുശാന്തിയെ ജീവപര്യന്തം തടവിനും ശിക്ഷിച്ച് ജഡ്ജി ഷെര്‍സി വിധി പ്രസ്താവിക്കുന്നു.
Next Story

RELATED STORIES

Share it