palakkad local

ആറുവര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത് 70 ജീവനുകള്‍

വാളയാര്‍: ജില്ലയില്‍ കഴിഞ്ഞ ആറുവര്‍ഷത്തിനിടെ വന്യജീവികളുടെ ആക്രമത്തില്‍ പൊലിഞ്ഞത് നിരവധി ജീവന്‍. ഇതിനുപുറമെയാണ് വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലും റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള ജനവാസ മേഖലകളിലും വന്യമൃഗങ്ങള്‍ വരുത്തിയിട്ടുള്ള നഷ്ടങ്ങള്‍. 2012 മുതല്‍ മെയ് വരെയുള്ള ഔദ്യോഗിക കണക്കുപ്രകാരം 55 മനുഷ്യ ജീവനുകളാണ് ജില്ലയില്‍ മാത്രം വന്യജീവിയാക്രമണത്തി ല്‍ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം മുണ്ടീരിന് സമീപം കര്‍ഷകനെ കാട്ടാന കുത്തിക്കൊന്ന സംഭവം ഏറ്റവും ഒടുവിലത്തേതാണ്. ജില്ലയിലെ വനം ഡിവിഷനുകളില്‍ ഏറ്റവും കൂടുതല്‍ വന്യജീവിയാക്രമണങ്ങളുണ്ടായിട്ടുള്ളത് പാലക്കാടാണ്.
മണ്ണാര്‍ക്കാട്, നെന്മാറ ഡിവിഷനുകളിലും കാട്ടാനകളുടെ ആക്രമണങ്ങളില്‍ ജീവനും സ്വത്തിനും ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. വനവൃസ്തൃതി കുറഞ്ഞ പാലക്കാട് ഡിവിഷനില്‍ അടുത്തകാലത്തായി വന്യജീവികളുടെ ആക്രമണങ്ങള്‍ വ ര്‍ധിച്ചത് ജനങ്ങളെയും ഉദ്യോഗസ്ഥരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വന്യജീവിയാക്രമണത്തില്‍ മരണപ്പെട്ടവര്‍ക്കുപുറമെ 138 പേര്‍ക്കു പരിക്കേല്‍ക്കുകയും 1354 കര്‍ഷകരുടെ കൃഷി നശിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ അമ്പതോളം വളര്‍ത്തുമൃഗങ്ങളെയും വന്യജീവികള്‍ കൊന്നിട്ടുണ്ട്. പാലക്കാട് ഡിവിഷനില്‍ മാത്രം കഴിഞ്ഞ രണ്ടരവര്‍ഷത്തനിടെ ജീവ ന്‍ നഷ്ടപ്പെട്ടത് 28 പേര്‍ക്കാണ്. 2016 ല്‍ 83 പേരുടെയും 2017ല്‍ 430 പേരുടെയും 2018 മെയ് മാസം വരെ 56 പേരുടെയും കാര്‍ഷിക വിളകളാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ 7 വര്‍ഷത്തിനിടെ  ജില്ലയില്‍ മാത്രം വന്യജീവിയാക്രമണത്തില്‍ മരിച്ച കുടുംബങ്ങള്‍ക്ക് 65 ലക്ഷത്തോളം രൂപയും പരിക്കേറ്റവര്‍ക്ക് 49 ലക്ഷത്തോളം രൂപയും പരിഹാരത്തുകയായി നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ കാര്‍ഷിക വിളകള്‍ നശിച്ചവര്‍ക്ക് 86 ലക്ഷം രൂപയും വളര്‍ത്തുമൃഗങ്ങള്‍ നഷ്ട്ടപ്പെട്ടവര്‍ക്ക് 5 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. ഇത്രയേറെ ജീവനുകള്‍ പൊലിഞ്ഞിട്ടും ജില്ലയില്‍ കാട്ടാന ശല്യം തുടര്‍ക്കഥയാവുകയാണ്.
Next Story

RELATED STORIES

Share it