kannur local

ആറുദിവസം കൊണ്ട് വിറ്റഴിഞ്ഞത് 1.6 കോടിയുടെ പുസ്തകങ്ങള്‍

കണ്ണൂര്‍: പുസ്തകങ്ങളുടെ നല്ല കാലം കഴിഞ്ഞിട്ടില്ല. കടലാസ് മണം നൊസ്റ്റാള്‍ജിയ പോലെ കൊണ്ടുനടക്കുന്ന വായനക്കാര്‍ ആറുദിവസം കൊണ്ട് വാങ്ങിയത് 1.6കോടിയുടെ പുസ്തകം.
ലൈബ്രറി കൗണ്‍സില്‍ 4 മുതല്‍ 9 വരെ ടൗണ്‍സ്‌ക്വയറില്‍ സംഘടിപ്പിച്ച പുസ്തകോല്‍സവത്തിലാണ് 1.6 കോടി രൂപയുടെ പുസ്തകം വിറ്റഴിഞ്ഞത്. വ്യക്തികള്‍ക്ക് പുറമെ ജില്ലയിലെ 830 ലൈബ്രറികളും നിരവധി സ്‌കൂള്‍ കോളജ് ലൈബ്രറികളും പുസ്തകം തിരഞ്ഞെടുക്കാനെത്തി. വീടുകളില്‍ ലൈബ്രറി എന്ന പുതിയ ആശയത്തെ വലിയ തോതിലാണ് വായനക്കാര്‍ എതിരേറ്റത്. വീട്ടമ്മമാരും കുട്ടികളും ഉള്‍പ്പെടെയുള്ളവരും പുസ്തകോല്‍സവത്തി ല്‍ അക്ഷരം തേടിയെത്തിയിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രസാധകര്‍ മേളയി ല്‍ പുതുതായി പ്രസിദ്ധീകരിച്ച പുസ്തകവുമായി എത്തിയിരുന്നു.
ജീവചരിത്രം, കഥ നോവല്‍, ചെറുകഥ, ലേഖനങ്ങള്‍, ചരിത്രം തുടങ്ങി വ്യത്യസ്ത വിഭാഗം പുസ്തകങ്ങള്‍ യഥേഷ്ടം തിരഞ്ഞെടുക്കാനായി എന്നതാണ് വായനക്കാരെ ആകര്‍ഷിച്ചത്. വിവിധ എഴുത്തുകാരുടെ 12 പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശിതമായി. അഴീക്കോടന്‍ രാഘവന്‍ ജീവിതവും രാഷ്ട്രീയവും എന്ന പുസ്തകം പ്രകാശനം ചെയത ദിവസം തന്നെ കോപ്പികള്‍ വിറ്റഴിഞ്ഞു.
Next Story

RELATED STORIES

Share it