Flash News

ആറാട്ട് ഘോഷയാത്ര : തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂര്‍ അടച്ചിടും

ആറാട്ട് ഘോഷയാത്ര : തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂര്‍ അടച്ചിടും
X
Air-India-new

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് ഈ മാസം ഇരുപതാം തീയതി (ബുധനാഴ്ച) വൈകിട്ട് ആറു മണി മുതല്‍ രാത്രി 9 മണി വരെ തിരുവനന്തപുരം വിമാനത്താവളം അടച്ചിടും. ഇതേ തുടര്‍ന്ന് എയര്‍ ഇന്ത്യ/ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങളുടെ സമയം താഴെ പറയുംവിധം ക്രമീകരിച്ചു:
2016 ഏപ്രില്‍ 20 (ബുധനാഴ്ച)
1. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനം (എ.ഐ-967) വൈകിട്ട് 5.40ന് പകരം രാത്രി 9 മണിയ്ക്കായിരിക്കും എത്തിച്ചേരുക.
2. തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയ്ക്കുള്ള വിമാനം (എ.ഐ-967) വൈകിട്ട് 6.35 ന് പകരം രാത്രി 9.45ന് ആയിരിക്കും പുറപ്പെടുക.
3.മുംബെയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള വിമാനം(എ.ഐ-667) വൈകിട്ട് 7.50 ന് പകരം രാത്രി 9.05ന് ആയിരിക്കും എത്തിച്ചേരുക.
മടക്കയാത്രയില്‍
തിരുവനന്തപുരത്ത് നിന്ന് മുംബെയ്ക്കുള്ള വിമാനം(എ.ഐ-668) രാത്രി 8.25ന് പകരം 9.45നായിരിക്കും പുറപ്പെടുക.
4. തിരുവനന്തപുരത്ത് നിന്ന് അബുദാബിയ്ക്കുള്ള വിമാനം (ഐ.എക്‌സ്. 537) വൈകിട്ട് 5.20ന് പകരം രാത്രി 9.15ന് ആയിരിക്കും പുറപ്പെടുക.
5. തിരുവനന്തപുരത്ത് നിന്ന് മസ്‌ക്കറ്റിലേയ്ക്കുള്ള വിമാനം (ഐ.എക്‌സ്. 549) രാവിലെ 7.40 ന് പകരം 7.10 നായിരിക്കും പുറപ്പെടുക.
മടക്കയാത്രയില്‍
മസ്‌ക്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള വിമാനം (ഐ.എക്‌സ്. 554) വൈകിട്ട് 4.15 ന് പകരം 3.45 ന് ആയിരിക്കും എത്തിച്ചേരുക.
6. തിരുവനന്തപുരത്ത് നിന്ന് ദുബായ്ക്കുള്ള വിമാനം (ഐ.എക്‌സ്. 539) വൈകിട്ട് 5.10ന് പകരം രാത്രി 9.30ന് ആയിരിക്കും പുറപ്പെടുക.

2016 ഏപ്രില്‍ 21ന്
1. ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള വിമാനം (എ.ഐ.968) രാവിലെ 6.55 ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
2. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയ്ക്കുള്ള വിമാനം (എ.ഐ.968) രാവിലെ 6.35ന് പകരം 7.30ന് ആയിരിക്കും പുറപ്പെടുക.
3. അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള വിമാനം (ഐ.എക്‌സ് 5388) പുലര്‍ച്ചെ 2.45ന് പകരം രാവിലെ 6.35ന് ആയിരിക്കും എത്തുക.
4. ദുബായില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള വിമാനം(ഐ.എക്‌സ്. 5400) പുലര്‍ച്ചെ 2.25 ന് പകരം രാവിലെ 6.50ന് ആയിരിക്കും എത്തിച്ചേരുക.
Next Story

RELATED STORIES

Share it