kannur local

ആറാംക്ലാസുകാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമം

എടനീര്‍: ബാലസംഘം പ്രവര്‍ത്തകനായ ആറാംക്ലാസുകാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. സാരമായി പരിക്കേറ്റ എടനീര്‍ കളരിയിലെ കമലാക്ഷന്‍-ഇന്ദിര ദമ്പതികളുടെ മകന്‍ ഹരിപ്രസാദിനെ (11) ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എടനീര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ ഹരിപ്രസാദ് ഇന്നലെ വൈകീട്ട് മൂന്നരയോടെ എടനീരിലുള്ള അമ്മാവന്റെ കടയിലിരിക്കുമ്പോഴാണ് സംഭവം.— മദ്യപിച്ചെത്തിയ മൂന്നംഗ സംഘം ഹരിപ്രസാദിന്റെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അപ്പോള്‍തന്നെ അമ്മാവനും കടയിലുണ്ടായിരുന്നവരും ചേര്‍ന്ന് കുട്ടിയെ അക്രമികളില്‍നിന്ന് രക്ഷിച്ചു.
കഴുത്തിലും ദേഹത്തും പരിക്കേറ്റ് അസ്വസ്ഥനായ ഹരിപ്രസാദിനെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകരാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് സിപിഎം ആരോപിച്ചു. അക്രമത്തില്‍ എസ്എഫ്‌ഐ, ബാലസംഘം ഏരിയാകമ്മിറ്റികള്‍— പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it