kannur local

ആറളത്തെ മാവോവാദി സാന്നിധ്യം : പ്രത്യേക സേന പരിശോധന നടത്തി



ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ മാവോവാദി സാനിധ്യം ഉണ്ടോയെന്നറിയാന്‍ ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സേന പരിശോധന നടത്തി. മലപ്പുറത്ത് മാവോയിസ്റ്റ് നേതാക്കളെ പോലിസ് വെടിവച്ച് കൊന്നതിന്റെ വാര്‍ഷികം അടുത്തതോടെ ജാഗ്രതാ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാവോയിസ്റ്റ് സാന്നിധ്യമുണ്ടാവാന്‍ സാധ്യതയുള്ള മേഖലയില്‍ പരിശോധന നടത്തിയത്. കണ്ണൂര്‍ മേഖലാ ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തില്‍ പോലിസും മാവോയിസ്റ്റ് വിരുദ്ധ സേനയും പുനരധിവാസ മേഖലയിലെ 13, 55 ബ്ലോക്കുകളിലും വിയറ്റ്‌നാം, കേളകം എന്നിവിടങ്ങളിലുമാണ് പരിശോധന നടത്തിയത്. മേഖലയിലെ പ്രശ്‌നങ്ങള്‍ ആദിവാസികളെ നേരില്‍ക്കണ്ട് ഐജി മനസ്സിലാക്കി. ജില്ലാ പോലിസ് മേധാവി ശിവവിക്രം, ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, ഇരിട്ടി സിഐ എം ആര്‍ ബിജു, പേരാവൂര്‍ സിഐ എ കുട്ടികൃഷ്ണന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it