kannur local

ആറളം ഫാമില്‍ കാട്ടാനകള്‍ തൊഴിലാളികളുടെ ഷെഡ് തകര്‍ത്തു

ഇരിട്ടി: ആറളം ഫാമില്‍ വീ ണ്ടും കാട്ടാനയുടെ വിളയാട്ടം. 4, 8 ബ്ലോക്കുകളിലാണ് ആനക്കൂട്ടം കനത്ത നാശം വിതച്ചത്. ഫാമിലെ തൊഴിലാളികള്‍ വിശ്രമിക്കാനും ഭക്ഷണം കഴിക്കുന്നതിനുമായി ഒരുക്കിയ ഷെഡ് തകര്‍ത്തു. കഴിഞ്ഞ രാത്രിയാണ് സംഭവം. നാലാംബ്ലോക്കിലെ രണ്ടു തെങ്ങുകള്‍ കുത്തിവീഴ്ത്തിയ ആനക്കൂട്ടം എട്ടാം ബ്ലോക്കിലെ പത്തോളം കശുമാവുകളും നശിപ്പിച്ചു. കശുവണ്ടി ശേഖരിക്കാന്‍ തൊഴിലാളികള്‍ ഭയക്കുകയാണ്. ആ റളം വന്യജീവി സങ്കേതത്തില്‍നിന്ന് ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയും കടന്നാണ് ആനക്കൂട്ടം ഫാമിന്റെ അധീനതയില്‍ എത്തിയത്. കാട്ടാനയുടെയും കുരങ്ങിന്റെയും ശല്യം കാരണം തെങ്ങില്‍നിന്നുള്ള വരുമാനം കുറഞ്ഞുവരികയാണ്. വാനരശല്യം നിയന്ത്രിക്കുന്നതിനായി ഒന്ന്, രണ്ട് ബ്ലോക്കുകളിലെ തെങ്ങുകള്‍ അടുത്തിടെയാണ് ലേലത്തിന് നല്‍കിയത്. ആനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാനുള്ള ശ്രമം നടക്കുന്നില്ല. മൂന്നു മാസത്തിനിടയില്‍ ഇരുന്നൂറിലധികം തെങ്ങുകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി മൂലം നട്ടംതിരിയുന്ന ഫാമിന് കാട്ടാനകളുടെ വിളയാട്ടം വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. പ്രതിവര്‍ഷം രണ്ടു കോടിയിലധികം രൂപയുടെ വരുമാനം തെങ്ങുകളില്‍നിന്ന് മാത്രം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒന്നരക്കോടി പോലും കിട്ടുന്നില്ല. ആഴ്്ചയില്‍ പത്തും പതിനഞ്ചും തെങ്ങുകളാണ് നശിപ്പിക്കുന്നത്. വന്യജീവി സങ്കേതത്തില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെയുള്ള  ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുക എന്നതും സഹസികമായ പ്രവൃത്തിയാണ്.
Next Story

RELATED STORIES

Share it