ആറളം ഫാം കേസ്: നദീറിനെ ഒഴിവാക്കി- അന്വേഷണ സംഘം

കോഴിക്കോട്: കണ്ണൂരിലെ ആറളം ഫാമില്‍ തോക്കുധാരികളായ മാവോവാദികള്‍ ആദിവാസികളെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ നിന്ന് കോഴിക്കോട് ബാലുശ്ശേരി സ്വദേശി നദീറിനെ ഒഴിവാക്കിയതായി കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം. നദീറിനെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയെന്നു കാണിച്ച് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചതായും കേസ് അേന്വഷിക്കുന്ന ഐഎസ്‌ഐടി ഡെപ്യൂട്ടി സൂപ്രണ്ട് നദീറിനു വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നു.
2016 മാര്‍ച്ച് 3നു തോക്കുധാരികളായ മാവോവാദി സംഘം ആറളം ഫാമിലെത്തി കാട്ടുതീ എന്ന മാവോവാദി പ്രസിദ്ധീകരണം വിതരണം ചെയ്‌തെന്നും ആദിവാസികളെ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കോളനിയിലെത്തിയ മാവോവാദി സംഘത്തിനൊപ്പം നദീര്‍ ഉണ്ടായിരുന്നെന്നും നദീറിനെ പ്രദേശവാസികള്‍ തിരിച്ചറിഞ്ഞിരുന്നെന്നും പോലിസ് പറഞ്ഞിരുന്നു. യുഎപിഎ അടക്കം വിവിധ നിയമങ്ങള്‍ പ്രകാരമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇതിനെതിരേ നദീര്‍ ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. കേസ് പരിഗണിച്ച സിംഗിള്‍ ബെഞ്ച് അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തീകരിച്ച് വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നു നിര്‍ദേശം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it