kannur local

ആറളം അമ്പലക്കണ്ടിയിലെ 261 കുടുംബങ്ങള്‍ക്ക് പട്ടയമായി

ഇരിട്ടി: ആറു പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിന് വിരാമിട്ട് ആറളം ഗ്രാമപ്പഞ്ചായത്തിലെ അമ്പലക്കണ്ടിയിലെ 261 കുടിയേറ്റക ര്‍ഷകര്‍ക്ക് പട്ടയം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 61 വര്‍ഷം നീണ്ട നിയമപോരട്ടത്തിനൊടുവിലാണ് പ്രദേശവാസികള്‍ സ്വന്തം ഭൂമിയുടെ അവകാശികളായി മാറുന്നത്. 15നു രാവിലെ 11ന് അമ്പലക്കണ്ടിയില്‍ നടക്കുന്ന ചടങ്ങില്‍ സണ്ണിജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും.
രണ്ടുസെന്റ് മുതല്‍ രണ്ടര ഏക്കര്‍ വരെയുള്ള 261 കുടുംബങ്ങളുടെ കൈവശ ഭൂമിക്കാണ് പട്ടയം അനുവദിക്കുന്നത്. അമ്പലക്കണ്ടി ടൗണ്‍ ഉള്‍പ്പെടെയുള്ള സര്‍വേ നമ്പര്‍ 238ല്‍ ഉള്‍പ്പെട്ട 134 ഏക്കര്‍ ഭൂമികൈവശം വച്ചിരിക്കുന്ന കര്‍ഷക കുടുംബങ്ങളാണ് മന്ത്രിയില്‍ നിന്നു പട്ടയം ഏറ്റുവാങ്ങുന്നത്. പട്ടയം ലഭിക്കുന്നവയില്‍ അമ്പലക്കണ്ടി സെന്റ സെബാസ്റ്റ്യന്‍ പള്ളിയുടെ സ്ഥലവും അമ്പലക്കണ്ടി മഹാവിഷ്ണു ക്ഷേത്രത്തിന്റെ സ്ഥലവും ഉള്‍പ്പെടുന്നു. കനകത്തിടം തറവാടിന്റെ ഉടമസ്ഥതയിലുള്ള ഭൂമി എ കെ ഖാദര്‍കുട്ടി സാഹിബിന്റെ മധ്യസ്ഥതയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിയേറ്റ കര്‍ഷകര്‍ പാട്ടത്തിനെടുത്ത് കൃഷി നടത്തുകയായിരുന്നു. ഭൂപരിഷ്‌കരണ നിയമത്തിലൂടെ പ്രദേശത്തെ 32 കര്‍ഷകര്‍ക്ക് പട്ടയം അനുവദിക്കാന്‍ കാക്കയങ്ങാട് ലാന്റ് ട്രൈബ്യൂണ ല്‍ ഉത്തരവിട്ടെങ്കിലും എ കെ ഖാദര്‍കുട്ടി സാഹിബ് മിച്ചഭൂമിയായി പ്രഖ്യാപിച്ച് സര്‍ക്കാറിലേക്ക് നല്‍കി. ഇതിനെതിരേ പ്രദേശത്തെ മറ്റ് കുടുംബങ്ങളും മാനന്തവാടി ലാന്റ് ട്രൈബ്യൂണലില്‍ പരാതി നല്‍കി. വര്‍ഷങ്ങള്‍ നീണ്ട നിയമ പോരട്ടത്തിനൊടുവില്‍ ലാന്റ്‌ബോര്‍ഡ് കര്‍ഷകര്‍ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചു. മാറി മാറി വന്ന സര്‍ക്കാറുകള്‍ ഉടന്‍ പട്ടയം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തീരുമാനം നീണ്ടുപോവുകയായിരുന്നു.
പ്രദേശവാസികള്‍ ആറളം വില്ലേജ് കര്‍ഷക സംരക്ഷണ സമിതി എന്നപേരില്‍ കൂട്ടമായി നടത്തിയ ഇടപെടലുകള്‍ക്കൊടുവിലാണ്് പട്ടയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായത്. പട്ടയം അനുവിക്കുന്നതിന് മുന്നോടിയായി ഒന്നര വര്‍ഷം മുന്‍മ്പ് ഇരിട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ സര്‍വേ നടത്തി ഭൂമിയുടെ അതിര്‍ത്തി നിര്‍ണയിച്ചിരുന്നു. കെ ടി ജോസ് കണ്‍വീനറും സന്തോഷ് പാലക്കര ചെയര്‍മാനുമായി നാട്ടുകാര്‍ നടത്തിയ ശ്രമഫലമായാണ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ രണ്ടാം വര്‍ഷികത്തില്‍ പട്ടയം അനുവദിക്കാന്‍ തീരുമാനിച്ചത്.
അമ്പലക്കണ്ടി ടൗണിലെ അഞ്ച് വ്യാപാര സ്ഥപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കു പട്ടയം ലഭിക്കും.
Next Story

RELATED STORIES

Share it