kannur local

ആറളംഫാം പുനരധിവാസം; ഭൂമിനല്‍കിയതില്‍ വിവേചനമെന്ന് ആരോപണം

ഇരിട്ടി: ആറളം ഫാമിലെ മുസ്‌ലിം കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിനായി ഭൂമി നല്‍കിയതില്‍ രാഷ്ട്രീയ വിവേചനം കാട്ടിയതായി പരാതി. ആദ്യഘട്ട ഭൂമി വിതരണത്തിന് 32കുടുംബങ്ങളില്‍ നിന്ന് 12പേരെയാണ് തിരഞ്ഞെടുത്തത്. ഇത് ഒരു മാനദണ്ഡവും പാലിക്കാതെയും രാഷ്ട്രീയ പക്ഷപാതിത്വംവച്ചു കൊണ്ടാണെന്നുമാണ് ആരോപണം ഉയര്‍ന്നത്. ഇതു സബന്ധിച്ച് ഫാമിലെ താമസക്കാരായ ചെന്നേല്‍കുന്നേല്‍ ഖദീജ, സെയിദ്, കോപ്പിലാന്‍ ഉസ്മാന്‍ എന്നിവര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. കലക്ടറേറ്റില്‍ കഴിഞ്ഞാഴ്ച്ച നടന്ന നറുക്കെടുപ്പില്‍ 32 കുടുംബങ്ങളില്‍ 12 കുടുംബങ്ങള്‍ക്കാണ് ആറളം വട്ടപറമ്പില്‍ ഫ്‌ളോട്ടുകളായി തിരിച്ച് ഭൂമി നല്‍കാന്‍ തീരുമാനമായത്. ഫാമില്‍ ഇപ്പോഴും താമസിക്കുന്നവര്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ നടപടിയെടുക്കാതെ ഫാമിനു പുറത്ത് സ്ഥിരതാമസമാക്കിയവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഭൂമി ലഭിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
ബാക്കിയുള്ളവര്‍ക്ക് ആറളം പന്നിമൂലയിലും പടിയൂരിലും ഭൂമി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും 12കുടുബങ്ങള്‍ക്ക് രാഷ്ട്രീയ താല്‍പര്യം നോക്കി തിരഞ്ഞെടുപ്പിന് മുമ്പ് പട്ടയം നല്‍കാനാണ് അധികൃതരുടെ നീക്കം. ഇതംഗീകരിക്കാന്‍ കഴയില്ല. എല്ലാം കുടുംബങ്ങള്‍ക്കും ഭൂമി ലഭ്യമാക്കിയാല്‍ മാത്രമേ തങ്ങള്‍ ഫാമിനകത്തു നിന്ന് കുടിയിറങ്ങുവെന്നാണ് കുടുംബാംഗങ്ങളുടെ നിലപാട്. ജില്ലാ ഭരണകൂടത്തിന് നല്‍കിയ പരാതിയില്‍ നടപടിയില്ലെങ്കില്‍ വീണ്ടും പുനരധിവാസ പ്രശ്‌നമുയര്‍ത്തി സമര രംഗത്തിറങ്ങാന്‍ തന്നെയാണ് കുടുംബങ്ങളുടെ തീരുമാനം.
Next Story

RELATED STORIES

Share it