ആറന്‍മുളയിലെ വിഷയങ്ങളില്‍ സിപിഐ നിശ്ശബ്ദര്‍

പത്തനംതിട്ട: മൂന്നാറിലും കുറിഞ്ഞി ഉദ്യാനത്തിലും ശക്തമായ നിലപാടുമായി രംഗത്തുവന്ന സിപിഐ ആറന്മുളയിലെ വിഷയങ്ങളില്‍ കൈക്കൊണ്ട ശക്തമായ നിലപാടില്‍ നിന്നു പിന്‍മാറി. ആറന്മുളയിലെ വിമാനത്താവളത്തിന് എതിരായ പോരാട്ടം, തോട് നികത്തലിന് എതിരായ നിയമനടപടി എന്നിവയില്‍ മുന്നില്‍ നിന്ന പാര്‍ട്ടി അതില്‍ നിന്ന് ഇപ്പോള്‍ പിന്നാക്കം പോയി. മൂന്നാറിലെ വന്‍കിട കൈയേറ്റക്കാര്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടി ആറന്മുളയിലെ വിഷയങ്ങളില്‍ ഇപ്പോള്‍ നിശ്ശബ്ദരാണ്. കൃഷിയുടെയും മിച്ചഭൂമിയുടെയും പരിശോധനയ്ക്ക് മന്ത്രിമാര്‍ ഈ വര്‍ഷം ഇവിടേക്കു വന്നിട്ടില്ല. ആറന്മുളയില്‍ തരിശുകിടന്ന ഇടത്ത് 125 ഏക്കര്‍ കൃഷിയിറക്കിയ കൃഷിവകുപ്പിന് നേതൃത്വം നല്‍കാന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ തന്നെ രംഗത്ത് എത്തിയിരുന്നു. പ്രതീക്ഷിച്ചതിന്റെ ഇരട്ടി ഇടത്താണ് കൃഷി ചെയ്തത്. എന്നാല്‍, ഈ വര്‍ഷം ആറന്മുള കൃഷി ജില്ലാഭരണകൂടം ഏകോപിപ്പിക്കുന്ന രീതി വേണ്ടെന്നു വച്ചു. തരിശുകൃഷി പദ്ധതിയിലേക്കു മാറുകയും ചെയ്തു. ഇതോടെ കൃഷിയുടെ ഏകോപനം ഇല്ലാതായി. ഇക്കുറി ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ക്കുന്ന ഏകോപനയോഗം പോലും ഉണ്ടായില്ല. കൃഷിക്ക് സ്‌പെഷ്യല്‍ഓഫിസറും ഇല്ലാതായി. തോടുകളുടെ നവീകരണം ഇനിയും പൂര്‍ത്തിയായിട്ടില്ല. അതിന്റെ പദ്ധതി പാതിവഴിയിലാണ്. ഹൈക്കോടതി ഉത്തരവുപ്രകാരം കരിമാരംതോട് മണ്ണുമാറ്റി നവീകരിക്കുന്ന ജോലികള്‍ ഒച്ചിഴയുന്ന വേഗത്തിലാണ്. എയര്‍സ്ട്രിപ്പിന് വേണ്ടി കരിമാരംകുന്നിടിച്ച് തോട് നികത്തുകയായിരുന്നു. ഈ തോട് വലിയതോടുമായി ബന്ധിപ്പിക്കുമ്പോഴേ ജലപ്രവാഹം പൂര്‍ണമാവൂ. എന്നാല്‍, വേണ്ടത്ര ആഴത്തിലും 1.25 കിലോമീറ്റര്‍ ദൂരത്തിലും തോട് ശരിയായി ചെയ്തില്ലെന്ന് ആക്ഷേപമുണ്ട്
Next Story

RELATED STORIES

Share it