ആറന്മുള വിമാനത്താവളം: വ്യത്യസ്ത വീക്ഷണങ്ങള്‍ പങ്കുവച്ച് സുധീരനും ശിവദാസന്‍നായരും

പത്തനംതിട്ട: വിവാദമായ ആറന്മുള വിമാനത്താവളം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുന്നതി ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും കെപിസിസി പ്രസിഡന്റും രണ്ടുതട്ടില്‍. പത്തനംതിട്ട പ്രസ്‌ക്ലബ്ബി ല്‍ ഇന്നലെ തുടര്‍ച്ചയായി നടന്ന രണ്ടു പരിപാടികളില്‍ പങ്കെടുത്താണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ ശിവദാസന്‍ നായരും കെപിസിസി പ്രസിഡന്റ് വി എം സുധീരനും വിവാദവിഷയത്തി ല്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ പങ്കുവച്ചത്.
സ്ഥാനാര്‍ഥി സംഗമത്തില്‍ പങ്കെടുക്കവേ, കെ ശിവദാസന്‍ നായര്‍ വിമാനത്താവളത്തിന് അനുകൂലമായ തന്റെ നിലപാട് അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി. ജില്ലയ്ക്ക് വിമാനത്താവളം ആവശ്യമാണെന്ന തന്റെ നിലപാടില്‍ മാറ്റമില്ല. അത് കൊണ്ടുവരാനുള്ള ശ്രമം തുടരും. ജനത്തിന് ഇക്കാര്യം ആവശ്യമാണെന്ന ഉറച്ച ബോധ്യമുണ്ട്. ഈ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടു തന്നെയാണ് താ ന്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ശിവദാസന്‍ നായര്‍ വ്യക്തമാക്കി.
എന്നാല്‍, ഈ തിരഞ്ഞെടുപ്പില്‍ ആറന്മുള വിമാനത്താവളം പ്രസക്തമായ വിഷയം അല്ലെന്നായിരുന്നു വി എം സുധീരന്റെ നിലപാട്. വിമാനത്താവളത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടാവും. അവര്‍ക്ക് അവരുടെ അഭിപ്രായം പറയാം. എന്നാല്‍, ഇക്കാര്യം സജീവമായ തിരഞ്ഞെടുപ്പു വിഷയം അല്ലെന്നാണ് കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍, തന്റെ അഭിപ്രായമെന്നും സുധീരന്‍ പറഞ്ഞു. സ്ഥാനാര്‍ഥി സംഗമത്തിനു തൊട്ടുപിന്നാലെ നടന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
Next Story

RELATED STORIES

Share it