Alappuzha local

ആര്‍ ശങ്കറിന്റെ നിലപാടുകള്‍ കോണ്‍ഗ്രസ്സിന് കരുത്ത് പകരും: കെ സി വേണുഗോപാല്‍ എംപി



ആലപ്പുഴ: മതമൗലിക വാദത്തിനും സാമൂഹിക നീതി നിഷേധിക്കുന്നതിനുമെതിരേ ജനാധിപത്യ പോരാട്ടം നടത്തിയ ആര്‍ ശങ്കറിന്റെ ആശയങ്ങളും നിലപാടുകളും വര്‍ഗീയതയ്ക്കും ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് കരുത്ത് പകരുമെന്ന് നിയുക്ത എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആര്‍ ശങ്കറിന്റെ 109മത് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ട ശേഷം ആദ്യമായി ആര്‍ ശങ്കര്‍ഭവനില്‍ എത്തിയ എംപി ക്ക് ഡി സിസി പ്രസിഡന്റ് അഡ്വ. എം ലിജുവിന്റെ നേത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ആവേശകരമായ സ്വീകരണം നല്‍കി. ഷാളും പൂമാലയും അണിയിച്ചും മധരപലഹാരങ്ങള്‍ വിതരണം ചെയ്തും ആഹ്ലാദം പങ്കുവെച്ചു. യോഗത്തില്‍ ഡിസിസി പ്രസിഡന്റ് എം ലിജു അധ്യക്ഷത വഹിച്ചു. പ്രഫ. അഞ്ചേല്‍ രഘു അനുസ്മരണ പ്രഭാഷണം നടത്തി. മുന്‍ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍, അഡ്വ. ഡി സുഗതന്‍, എന്‍എസ്‌യു ദേശീയ ജനറല്‍ സെക്രട്ടറി എസ് ശരത്, ജി മുകുന്ദന്‍പിള്ള, പ്രഫ. നെടുമുടി ഹരികുമാര്‍, എം എന്‍ ചന്ദ്രപ്രകാശ്, തോമസ് ജോസഫ്, വേലഞ്ചിറ സുകുമാരന്‍, കെ വി മേഘനാഥന്‍, ജി സഞ്ജീവ് ഭട്ട്, അഡ്വ. ജി മനോജ്കുമാര്‍, പി ഉണ്ണിക്കൃഷ്ണന്‍, അഡ്വ. വി ഷുക്കൂര്‍, ടി വി രാജന്‍, പി ബി വിശ്വേശ്വരപ്പണിക്കര്‍, സുനില്‍ജോര്‍ജ്ജ്, രാജു താന്നിക്കല്‍, പ്രമോദ്ചന്ദ്രന്‍, ആര്‍ ബി നിജോ, അഡ്വ. സി ഡി ശങ്കര്‍, എം ആര്‍ രാജേഷ്, ഇല്ലിക്കല്‍കുഞ്ഞുമോന്‍, സിറിയക് ജേക്കബ്, ദിലീപ് കണ്ണാടന്‍, എസ് പ്രഭുകുമാര്‍, ബഷീര്‍ കോയപറമ്പില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it