Flash News

ആര്‍ ബാലകൃഷ്ണപ്പിള്ള ചുമതലയേറ്റു



തിരുവനന്തപുരം: മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനായി ആര്‍ ബാലകൃഷ്ണപ്പിള്ള ചുമതലയേറ്റു. ഇന്നലെ രാവിലെ 11.30ന് കവടിയാര്‍ ജവഹര്‍ നഗറിലുള്ള കോര്‍പറേഷന്‍ ഓഫിസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഭൂരിപക്ഷ സമുദായങ്ങളിലെ സാമ്പത്തികമായി അവശതയനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തികാനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തികമില്ലാത്തതിനാല്‍ പഠനം തടസ്സപ്പെടുമെന്ന അവസ്ഥയുള്ള മുന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സഹായം അനുവദിക്കുക, ഈ വിഭാഗത്തിലെ നിര്‍ധനരായ ആളുകളുടെ വീടുകള്‍ അറ്റകുറ്റപ്പണി ചെയ്തു നല്‍കുക, മല്‍സരപ്പരീക്ഷാ പരിശീലനങ്ങള്‍ നല്‍കുക എന്നീ കാര്യങ്ങളില്‍ കോര്‍പറേഷന്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it