Flash News

ആര്‍ ചന്ദ്രശേഖരന്‍ വീണ്ടും ഐഎല്‍ഒ ഗവേണിംങ് ബോഡി അംഗം



ന്യൂഡല്‍ഹി: ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റും, ദേശീയ വൈസ് പ്രസിഡന്റുമായ ആര്‍ ചന്ദ്രശേഖരനെ ഐഎല്‍ഒ ഭരണസമിതി അംഗമായി വീണ്ടും തിരഞ്ഞെടുത്തു. മൂന്ന് വര്‍ഷമാണ് കാലാവധി. ജൂണ്‍ 12ന് ജനീവയില്‍ നടന്ന ഐഎല്‍ഒ അന്തര്‍ദേശീയ സമ്മേളനമാണ് വോട്ടെടുപ്പിലൂടെ ചന്ദ്രശേഖരനെ തിരഞ്ഞെടുത്തത്. 56 അംഗങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഐഎല്‍ഒയുടെ ഉന്നത അധികാരസമിതിയില്‍ 187 അംഗരാജ്യങ്ങളിലെ സര്‍ക്കാര്‍ പ്രതിനിധികളായി 28 പേരും, തൊഴിലുടമ പ്രതിനിധികളായി 14 പേരും, തൊഴിലാളി പ്രതിനിധികളായി 14 പേരുമാണ് ഉള്ളത്. ഈ അംഗരാജ്യങ്ങളിലെ 128 തൊഴിലാളി പ്രതിനിധികളില്‍ 99 പേരുടെ വോട്ട് നേടി വലിയ ഭൂരിപക്ഷത്തിനാണ് ചന്ദ്രശേഖരന്‍ വിജയിച്ചത്. ഇന്ത്യയില്‍ നിന്നും ഒരു വോട്ട്  മാത്രമാണ്  ഉണ്ടായിരുന്നത്.
Next Story

RELATED STORIES

Share it