Flash News

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊല: രണ്ടുപേര്‍ പിടിയില്‍

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊല: രണ്ടുപേര്‍ പിടിയില്‍
X


കണ്ണൂര്‍: കണ്ണൂരില്‍ പയ്യന്നൂരിനടുത്ത് വച്ച് ആര്‍.എസ്.എസ് മണ്ഡല്‍ കാര്യവാഹക് കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ പിടിയില്‍. സത്യന്‍, ജിതിന്‍ എന്നിവരാണ് പിടിയിലായത്. കൃത്യം നടത്തിയ  ഏഴംഗ സംഘത്തില്‍ ഇവരും ഉണ്ടായിരുന്നെന്നാണ് കരുതുന്നത്. വ്യാഴാഴ്ച രാത്രിയോടെ പയ്യന്നൂര്‍ റെയില്‍വെ സ്‌റ്റേഷന് സമീപത്തുവച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെയെണ്ണം നാലായി. ഇനി മൂന്നുപേരെക്കൂടി പിടികൂടാനുണ്ട്. അതേസമയം, സത്യന്റെയും ജിതിന്റെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടില്ല. രാമന്തളിയി ആര്‍.എസ്.എസ് മണ്ഡല്‍ കാര്യവാഹക് കക്കംപാറയിലെ ചൂരക്കാട് ബിജുവാണ് കഴിഞ്ഞയാഴ്ച വെട്ടേറ്റ് മരിച്ചത്. കൊലപാതകത്തിന് പുന്നില്‍ സി.പി.എമ്മാണെന്നാണ് ആരോപണം. സി.പി.എം പ്രവര്‍ത്തകന്‍ സി.വി.ധനരാജിനെ വീട്ടുമുറ്റത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 12ാം പ്രതിയാണ് മരിച്ച ബിജു.

[related]
Next Story

RELATED STORIES

Share it