Flash News

ആര്‍ എസ് എസ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം : തങ്ങള്‍ക്കു പങ്കില്ലെന്ന് എസ് ഡി പി ഐ

പൊന്നാനി : പൊന്നാനിയില്‍ നടന്ന അക്രമ സംഭവമായി എസ് ഡി പി ഐ ക്ക് യാതൊരു ബന്ധവുമില്ലന്ന് നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു .ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ചതില്‍ എസ് ഡി പി ഐ ക്ക് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് നേതാക്കള്‍ വിശദീകരണം നല്‍കിയത് .
പൊന്നാനിയില്‍ ഇതിന് മുമ്പും സി പി എം  ആര്‍ എസ് എസ്  സംഘട്ടനങ്ങള്‍ നടന്നിരുന്നു .അതിന്റെ തുടര്‍ച്ചയാണോ ഇതെന്ന് അന്വേഷിക്കണം .
ഈ അക്രമ സംഭവത്തിലേക്ക് എസ് ഡി പി ഐ യെ വലിച്ചിഴക്കരുതെന്നും
അത്തരം കുത്സിത നീക്കത്തെ ശക്തമായി നേരിടുമെന്നും മണ്ഡലം പ്രസി: അന്‍വര്‍, സെക്രട്ടറി ഫത്താഹ് മാഷ്, ചന്ദ്രന്‍, നജ്മുദ്ധീന്‍ എന്നീ
നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it