Flash News

ആര്‍.എസ്.എസ് ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരസംഘടന: എസ് എം മുശ്‌രിഫ്

ആര്‍.എസ്.എസ് ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരസംഘടന: എസ് എം മുശ്‌രിഫ്
X
mushrif

കൊല്‍ക്കത്ത: ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരസംഘടന ആര്‍.എസ്.എസ് ആണെന്ന് മുന്‍ മഹാരാഷ്ട്രാ പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ് എം മുശ്‌രിഫ്. 13 ഓളം ഭീകര കേസുകള്‍ രാജ്യത്ത് ആര്‍.എസ്.എസ്സിന്റെ പേരിലുണ്ടെന്നും ഒരു പൊതു പരിപാടിയില്‍ മുശ്‌രിഫ് പറഞ്ഞു.

[related]

13 കേസുകളിലും ആര്‍ഡിഎക്‌സ് ഉപയോഗിച്ചുള്ള ആക്രമണം നടത്തിയിട്ടുണ്ട്. മറ്റു കേസുകള്‍ ബജ്‌രംഗ്ദളിന്റെ പേരിലാണ്.ഇതു കൂടെ കൂട്ടുമ്പോള്‍ 17 ഓളം കേസുകള്‍ ആര്‍.എസ്.എസ്സിന്റെ പേരിലുണ്ട്. ഹൈദരാബാദില്‍ 2007ല്‍ നടന്ന മക്കാ മസ്ജിദ് സ്‌ഫോടനം, 2006ലും 2008ലും മലേഗാവില്‍ നടന്ന സ്‌ഫോടനം, 2007ല്‍ സംജോധാ എക്‌സ്പ്രസില്‍ നടന്ന സ്‌ഫോടനം എന്നിവയുടെ ഉത്തരവാദിത്വം ആര്‍.എസ്.എസ്സിനാണ്. ബി.ജെ.പി അധികാരത്തില്‍ വന്നിട്ടും ആക്രമങ്ങള്‍ക്ക് യാതൊരു കുറവും വന്നിട്ടില്ല. രാജ്യത്ത് അസഹിഷ്ണുത കാലങ്ങളായി നിലനില്‍ക്കുന്നുവെന്നും മുശ്‌രിഫ് പറഞ്ഞു.

കൊല്ലപ്പെട്ട മുംബൈ ആന്റി ടെററിസം സ്‌ക്വാഡ് ചീഫ് കര്‍ക്കറയുടെ സഹപ്രവര്‍ത്തകനായിരുന്നു മുശ്‌രിഫ്. കര്‍ക്കറയുടെ കൊലപാതകത്തെ കുറിച്ച്് വ്യക്തമായ തെളിവ് ഐ.ബിക്ക് നല്‍കിയിട്ടും അത് തള്ളുകയായിരുന്നുവെന്നും മുശ്‌രിഫ് ചടങ്ങില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it