Flash News

'ആര്‍സി ദി ട്രൂ ലീഡര്‍ കേരള കാംപയിന്‍' കോണ്‍ഗ്രസിനുള്ളിലെ പടയൊരുക്കം

ആര്‍സി ദി ട്രൂ ലീഡര്‍ കേരള കാംപയിന്‍ കോണ്‍ഗ്രസിനുള്ളിലെ പടയൊരുക്കം
X




എസ് ഷാജഹാന്‍

പത്തനംതിട്ട: 'ആര്‍സി ദി ട്രൂ ലീഡര്‍ കേരള കാംപയിന്‍' കോണ്‍ഗ്രസിനുള്ളിലെ പടയൊരുക്കമാവുന്നു. സോളാര്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ട ഉമ്മന്‍ചാണ്ടി പ്രതിപട്ടികയിലേക്കും, പ്രതിരോധത്തിലേക്കും മാറിയതോടെയാണ്, കോണ്‍ഗ്രസിന്റെ ശരിയായ നേതാവ് രമേശ് ചെന്നിത്തലയാണെന്നുള്ള പ്രചരണം ശക്്തമാവുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' ഇതിനുള്ള പ്രചരണ വേദിയാക്കി മാറ്റാനാണ് ഐ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ തയ്യാറെടുക്കുന്നത്.
ഇതിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മയെന്ന പേരില്‍ ഐ ഗ്രൂപ്പ് അനുകൂല പ്രവര്‍ത്തകര്‍ സംഘടിച്ച് ആര്‍സി ദി ട്രൂ ലീഡര്‍ കേരള കാംപയിന്‍ സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആര്‍സി ദി ട്രൂ ലീഡര്‍ കേരള പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സിഗ്്‌നേച്ചര്‍ കാംപയിന്‍ യൂത്ത് ലീഡ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തിരുന്നു.

പടയൊരുക്കത്തിന്റെ ഭാഗമായുള്ള ഒരു കോടി ഒപ്പു ശേഖരിക്കുന്നതില്‍ ഇവര്‍ പ്രധാന പങ്കു വഹിക്കും.  ഇതുമായി ബന്ധപ്പെട്ട് ഇന്നലെ പ്രതിപക്ഷനേതാവിന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു. കേരളപ്പിറവി ദിനമായ നവംമ്പര്‍ ഒന്നിന് കാസര്‍കോഡ് തുടക്കമാവുന്ന രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ പടയൊരുക്കം ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും. പടയൊരുക്കത്തിന് കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തുമാണ് മഹാറാലികളില്‍ സ്വീകരണമൊരുക്കുക. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബൂത്തു കമ്മിറ്റികളുടെ നേതൃത്വത്തില്‍ വീടുകള്‍ കയറി ഒരു കോടി ഒപ്പുകള്‍ ശേഖരിക്കുന്നതിനും തീരുമാനിച്ചിരുന്നു.
Next Story

RELATED STORIES

Share it