Flash News

ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച ഒരു കുട്ടിക്കു കൂടി എച്ച്‌ഐവി ബാധ

ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച ഒരു കുട്ടിക്കു കൂടി എച്ച്‌ഐവി ബാധ
X


തിരുവനന്തപുരം : ആര്‍സിസിയില്‍ വച്ച് ചികില്‍സയുടെ ഭാഗമായി ഒരു കുട്ടിക്കു കൂടി എച്ച് ഐ വി ബാധയേറ്റതായി പരാതി. ലുക്കീമിയയ്ക്ക് ചികില്‍സയിലിരിക്കേ കഴിഞ്ഞ 26ന് മരിച്ച ഇടുക്കി സ്വദേശിയായ 14 കാരന് എച്ച്.ഐ.വി ബാധിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചി വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ആര്‍.സി.സിയില്‍ നിന്ന് രക്തം സ്വീകരിച്ചതുവഴി എച്ച്.ഐ.വി ബാധിച്ച് ഹരിപ്പാട് സ്വദേശിനിയായ ഒന്‍പത് വയസുകാരി മരിച്ചതിന് തൊട്ടു പിന്നാലെയാണ് മറ്റൊരു സമാനസംഭവം കൂടി പുറത്തുവരുന്നത്.  രക്തം സ്വീകരിച്ചതിലൂടെയാണ് എച്ച്‌ഐവി ബാധയേറ്റതെന്ന സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആര്‍സിസിയില്‍ നിന്ന് മാത്രമല്ല കുട്ടി രക്തം സ്വീകരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വാദം. കുട്ടിക്ക് രക്തം നല്‍കിയ ചിലരെ പരിശോധിച്ചെങ്കിലും ആര്‍ക്കും എച്ച്‌ഐവി ബാധ കണ്ടെത്താനായില്ലെന്നും ആര്‍സിസി വിശദീകരിച്ചു.
എന്നാല്‍ ആര്‍സിസിയില്‍ നിന്ന് മാത്രമാണ് രക്തം സ്വീകരിച്ചതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. അസുഖത്തിന്റെ വിന്‍ഡോ പിരിയഡിലുള്ള ആളുടെ രക്തം സ്വീകിരി്ച്ചതിനാല്‍ രക്തത്തില്‍ രോഗബാധ കണ്ടെത്താന്‍ സാധിച്ചില്ല എന്നായിരുന്നു ഹരിപ്പാട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ കാര്യത്തില്‍ ആശുപത്രി വിശദീകരിച്ചിരുന്നത്.
Next Story

RELATED STORIES

Share it