Pathanamthitta local

ആര്‍വൈഎഫ് നേതാവിന് അംഗത്വം; കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍ രംഗത്ത്



പത്തനംതിട്ട: ആര്‍വൈഎഫ് മുന്‍ ദേശീയ സെക്രട്ടറി സലിം പി ചാക്കോയ്ക്ക് അംഗത്വം ന ല്‍കിയതിനെ ചൊല്ലി കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് വിത്യാസമില്ലാതെ നേതാക്കള്‍ രംഗത്ത്. ഇതിനെ തുടര്‍ന്ന് താന്‍ കോണ്‍ഗ്രസ്സില്‍ അംഗമായ വിവരം സലീം പി ചാക്കോ തന്നെയാണ് മാധ്യമങ്ങളെ വിളിച്ചറിയിച്ചതും വാര്‍ത്താ കുറിപ്പു നല്‍കിയതും. ഡിസിസി വൈസ് പ്രസിഡന്റും ഐ ഗ്രൂപ്പ് നേതാവുമായ വെട്ടൂര്‍ ജ്യോതിപ്രസാദ് ഫേസ്ബുക്ക് പോസ്റ്റുമായി വന്നപ്പോള്‍ എ ഗ്രൂപ്പിലെ ചില മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധം പങ്കു വയ്ക്കുന്നത് രഹസ്യമായിട്ടാണ്. സലിം പി ചാക്കോയ്ക്ക് അംഗത്വം നല്‍കുന്ന ചടങ്ങിന്റെ മുന്‍നിരയില്‍ നിന്ന നേതാവ് വരെ പടയൊരുക്കത്തിന് നീക്കം ആരംഭിച്ചു കഴിഞ്ഞു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് മുന്‍കൈയെടുത്താണ് സലിം പി ചാക്കോയെ കോണ്‍ഗ്രസി ല്‍ എത്തിച്ചത്. സലിമിന് അംഗത്വം നല്‍കുന്നതിന് മുമ്പായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളോടോ സഹപ്രവര്‍ത്തകരോടോ ആലോചിച്ചില്ല എന്നതാണ് പ്രതിഷേധത്തിന് കാരണം. അംഗത്വം നല്‍കുന്ന ചടങ്ങു പോലും ഏതാനും എ ഗ്രൂപ്പ് നേതാക്കള്‍ മാത്രം അറിഞ്ഞാണ് നടത്തിയതത്രേ. എ ഗ്രൂപ്പ് നേതാക്കള്‍ ഉള്ളിലുള്ള അമര്‍ഷം പരസ്പരം പങ്കുവയ്ക്കുമ്പോഴാണ് ഇതിനെതിരേ ഐ ഗ്രൂപ്പ് നേതാക്കള്‍ പരസ്യമായി രംഗത്തു വന്നിരിക്കുന്നത്. വര്‍ഷങ്ങളായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്ക് പ്രാതിനിധ്യം നല്‍കാതെ സലിമിനെ പോലൊരാള്‍ക്ക് അംഗത്വം കൊടുത്തതിലാണ് എതിര്‍പ്പ് ശക്തമായിരിക്കുന്നത്. ആര്‍വൈഎഫ് ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്ന് വന്ന ഒരു നേതാവിന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നല്ല ഒരു സ്ഥാനം തന്നെ നല്‍കേണ്ടി വരും. ഇങ്ങനെ വരുമ്പോള്‍ അവസരം നിഷേധിക്കപ്പെടുന്നത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആണെന്നാണ് വാദം.
Next Story

RELATED STORIES

Share it