Alappuzha local

ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നിര്‍ധന കുടുംബത്തിന് വീടും യുവതിക്ക് മംഗല്യവും

മാന്നാര്‍: മകളുടെ വിവാഹത്തിന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പകരം നിര്‍ധനരായ ഒരു കുടുംബത്തിന് ചോരാത്ത വീടും പാവപ്പെട്ട ഒരു പെണ്‍കുട്ടിക്ക് വിവാഹധനസഹായം നല്‍കി.  മാന്നാര്‍, കുരട്ടിശ്ശേരി നാഥംപറമ്പില്‍ എന്‍.എ. ഫിറോസ്ഖാനും ഭാര്യ ഷൈലാ ഫിറോസുമാണ് മകള്‍ ആമിനയുടെ വിവാഹ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി മാതൃകയായത്.
ആലപ്പുഴ ചന്തിരൂര്‍ കളരിക്കല്‍ അബ്ദുല്‍ ഖാദറിന്റെയും പരേതയായ റൈഹാനത്തിന്റെയും  മകന്‍ മുഹമ്മദ് ഇയാസിന്റെയും ആമിനയുടെയും വിവാഹം കഴിഞ്ഞ ദിവസമായിരുന്നു.  മാന്നാറിലും പരിസരപ്രദേശങ്ങളിലും മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന വീടുകള്‍ക്കായി മുന്‍ പഞ്ചായത്തംഗം കെ എ കരീമിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന ചോരാത്ത വീട് ഭവനപുനരുദ്ധാരണപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് നവീകരിക്കുന്നത്.
മാന്നാര്‍ മാര്‍ക്കറ്റിന് സമീപം ശനിയാഴ്ച രാവിലെ 9.30ന് വീട് നവീകരണ ഉദ്ഘാടനം വധൂവരന്മാരായ മുഹമ്മദ് ഇയാസും ആമിനയും ചേര്‍ന്ന് നിര്‍വ്വഹിക്കും.  ചടങ്ങില്‍ പദ്ധതി ചെയര്‍മാന്‍ കെ.എ. കരിം അധ്യക്ഷത വഹിക്കും.
Next Story

RELATED STORIES

Share it