Kottayam Local

ആര്‍പ്പൂക്കരയില്‍ തെരുവ്നായയുടെ കടിയേറ്റ് ഒമ്പതുപേര്‍ക്ക് പരിക്ക്



ആര്‍പ്പൂക്കര: തെരുവുനായയുടെ കടിയേറ്റ് ഒമ്പതു പേര്‍ക്കു പരിക്കേറ്റു. ആര്‍പ്പൂക്കര കസ്തൂര്‍ബ ജങ്ഷനു സമീപം ആറാട്ടുകടവ് ഭാഗത്തുള്ള ജോയിയുടെ വീട്ടില്‍ വളര്‍ത്തുന്ന 15ഓളം തെരുവുനായ്ക്കളിലൊന്നാണു പരിസര പ്രദേശത്തെത്തിയവരെ കടിച്ചത്. ഉച്ചയ്ക്ക് 12.30നും വൈകീട്ട് ആറിനുമിടക്കുള്ള സമയങ്ങളിലാണ് പലര്‍ക്കും നായയുടെ കടിയേറ്റത്. രാത്രിയോടെ ഈ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. കസ്തൂര്‍ബ സ്വദേശികളായി തങ്കച്ചന്‍ (54), ജോണ്‍ ചിറയില്‍ (58), രാഘവന്‍ (60), ലൈല (44), ജോയി (50) കസ്തൂര്‍ബ ഭാഗത്ത് പശുവിനെ ചികില്‍സിക്കാനെത്തിയ വെറ്ററിനറി ഡോക്ടര്‍, ഈ ഭാഗത്ത് പഠനസംബന്ധമായ സെന്‍സെടുക്കാനെത്തിയ എസ്എംഇയിലെ മൂന്നു വിദ്യാര്‍ഥിനികള്‍ എന്നിവര്‍ക്കാണു നായയുടെ കടിയേറ്റത്. ഇവര്‍ക്കെല്ലാം മെഡിക്കല്‍ കോളജില്‍ പ്രതിരോധ കുത്തിവയ്പ്പു നല്‍കി.
Next Story

RELATED STORIES

Share it