ആര്‍പിഐ പ്രവര്‍ത്തകനെ വധിച്ചു

താനെ: മഹാരാഷ്ട്രയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍പിഐ) പ്രവര്‍ത്തകനെ ഒരു സംഘം കൊലപ്പെടുത്തി. താനെ ജില്ലയിലെ ഉല്ലാസ് നഗര്‍ ടൗണ്‍ഷിപ്പിലാണ് സംഭവം. ദീപക് സന്‍സാരെ(22)യാണ് മരിച്ചത്. സന്‍സാരെയും മറ്റു ചിലരുമായി തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം തീര്‍ക്കാനെന്നു പറഞ്ഞ് വിളിച്ചുവരുത്തിയാണ് കൊല നടത്തിയത്.
കൊലപാതകത്തെതുടര്‍ന്ന് ആര്‍പിഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. വാഹനങ്ങള്‍ തകര്‍ത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it