palakkad local

ആര്‍ദ്രം പദ്ധതി: പുതുപ്പരിയാരം പ്രാഥമിക ആരോഗ്യകേന്ദ്രം ഇനി കുടുംബാരോഗ്യ കേന്ദ്രം

പാലക്കാട്: ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി നവീകരിച്ച് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയ പുതുപ്പരിയാരം ആശുപത്രിയുടെ ഉദ്ഘാടനം ഇന്നുവൈകീട്ട് 3.30ന് ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും എംഎല്‍എയുമായ വി എസ് അച്ച്യുതാനന്ദന്‍ നിര്‍വഹിക്കും.
നാല് വീതം ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍,  ലാബ് ടെക്‌നീഷന്‍, ഫാര്‍മസിസ്റ്റ്, മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുടെ സേവനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലഭ്യമാണ്.  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഒ പി സമയം ക്രമീകരിച്ചിരിക്കുന്നത്.
രോഗീ സൗഹൃദ ആശുപത്രിയായ പുതുപ്പരിയാരം കുടുംബാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ക്കായി ഇരിപ്പിടങ്ങള്‍, ടിവി, ആധുനിക സജ്ജീകരണങ്ങളോടെയുള്ള ലാബ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.  കാര്‍ട്ടൂണുകളും ചിത്രങ്ങളും കൊണ്ട് മനോഹരമാക്കിയിട്ടുള്ള കുട്ടികള്‍ക്കുളള കുത്തിവെയ്പ്പുമുറി, മുലയൂട്ടല്‍ മുറി എന്നിവ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പ്രത്യേകതയാണ്.  വിഷാദ രോഗികള്‍ക്ക് ആശ്വാസ്” ക്ലിനിക്കും ശ്വാസകോശ രോഗികള്‍ക്കായി “ശ്വാസ’ക്ലിനിക്കും കുടുംബാരോഗ്യകേന്ദ്രത്തിലുണ്ട്.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പരിശീലനം നേടിയ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ കേന്ദ്രീകരിച്ച്, മഴക്കാല പൂര്‍വ ശുചീകരണം, പകര്‍ച്ചവ്യാധി ബോധവത്കരണം എന്നിവ നടത്തുന്നു.  ജില്ലാ നിര്‍മിതി കേന്ദ്രമാണ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
Next Story

RELATED STORIES

Share it