kozhikode local

ആര്‍ദ്രം പദ്ധതി: ജില്ലയില്‍ 13 ആശുപത്രികള്‍



കോഴിക്കോട്: ആശുപത്രികളില്‍ രോഗി സൗഹാര്‍ദ്ദവും ആരോഗ്യപരിപാലനവും ഉറപ്പു വരുത്തുന്നതിനുള്ള ആര്‍ദ്രം പദ്ധതിയില്‍ ജില്ലയില്‍ നിന്ന് 13 ആശുപത്രികള്‍. ജനകീയ ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ആശുപത്രികളെ തിരഞ്ഞെടുക്കും. പേരാമ്പ്ര, അരിക്കുളം നിയോജക മണ്ഡലങ്ങളില്‍ രണ്ടു വീതം ആശുപത്രികളെയാണ് പദ്ധതയില്‍ ഉള്‍പ്പെടുത്തുന്നത്. മറ്റുള്ള 11 മണ്ഡലങ്ങളിലും ഓരോ ആശുപത്രി വീതവും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പദ്ധതിയുടെ ഭാഗമായി താലൂക്ക്, ജില്ലാ ആശുപത്രികള്‍ സെപഷ്യാലിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളായി ഉയര്‍ത്തപ്പെടും. ജില്ലാതലം മുതല്‍ വാര്‍ഡ്തലം വരെ ഉദ്യോഗസ്ഥര്‍ക്കും ഡോക്ടര്‍മാര്‍ക്കും പരിശീലനങ്ങള്‍ക്കൊപ്പം സാങ്കേതിക സഹായങ്ങളും ലഭിക്കും. രോഗികള്‍ക്ക് ആശുപത്രിയില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും മൊബൈല്‍ ആപ്പ്, കിയോസ്‌ക് സേവനങ്ങളും ലഭ്യമാക്കും. കൂടാതെ രോഗികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും ചികില്‍സാ മാര്‍ഗങ്ങളും പ്രദര്‍ശിപ്പിക്കുന്നത് രോഗികള്‍ക്ക് സഹായകമാവും. ഇതിന്റെ ഭാഗമായി താലൂക്ക്, ജില്ലാ ആശുപത്രികളിലെ നിലവാരവും മെച്ചപ്പെടുത്തി ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കും. താലൂക്ക് ആശുപത്രികളില്‍ കൂടുതല്‍ ആരോഗ്യ സേവനങ്ങള്‍ ഉറപ്പുവരുത്തി പരിശോധന ലാബുകളും ക്രമീകരിക്കും. നിലവില്‍ താലൂക്ക് ആശുപത്രികളില്‍ ലഭ്യമായ സേവനങ്ങളില്‍ നിന്ന് ഉപരിയായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിലവാരമുള്ള കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി, മാക്‌സിലോഫേഷ്യല്‍ സര്‍ജറി, കണ്‍സര്‍വേറ്റീവ് ആന്റ് ഓര്‍ത്തോഡെ ന്റിക്‌സ് തുടങ്ങിയ നൂതന സേവനങ്ങളും ലഭ്യമാക്കും. കൂടാതെ ജില്ലാ ആശുപത്രികളില്‍ മിനിമം കിടക്കകള്‍ 250 ആയും ഉയര്‍ത്തും. സമഗ്ര ഇ ആരോഗ്യ പദ്ധതി 2020തോടുകൂടി പൂര്‍ത്തിയാവും.
Next Story

RELATED STORIES

Share it