Second edit

ആര്‍ത്തവക്രമം തെറ്റുന്നു

മനുഷ്യശരീരത്തിന്റെ വളര്‍ച്ചയ്ക്ക് ചില ക്രമങ്ങളുണ്ട്. ആണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായാല്‍ മീശ മുളയ്ക്കാന്‍ തുടങ്ങുന്നു, ശബ്ദത്തിന് പൗരുഷമുണ്ടാവുന്നു. ഈ ശാരീരികവളര്‍ച്ചയ്ക്കനുസൃതമായി മാനസികമായും മാറ്റമുണ്ടാവുന്നു. എന്നാല്‍, ഇത് ഏറ്റവും ശ്രദ്ധേയമാവുന്നത് സ്ത്രീശരീരത്തിലാണ്. പെണ്‍കുട്ടി ഋതുമതിയാവുന്നതാണു വളര്‍ച്ചയിലെ സുപ്രധാനഘട്ടം.
ഋതുമതിയാവുകയെന്നാല്‍ പെണ്‍കുട്ടിയുടെ ഗര്‍ഭപാത്രം പ്രത്യുല്‍പാദനത്തിനു സജ്ജമായി എന്നാണര്‍ഥം. എന്നാല്‍, മരണം വരെ ഈ ഊര്‍വരത നിലനില്‍ക്കുകയില്ല. മധ്യവയസ്സ് കഴിഞ്ഞാല്‍ ആര്‍ത്തവചക്രം നില്‍ക്കുന്നു. ആര്‍ത്തവവിരാമം എന്നാണ് ഇതിനു പറയുന്നത്.
പക്ഷേ, കൃത്യമായ പ്രായമാവും മുമ്പ് ആര്‍ത്തവം നിലയ്ക്കുന്നത് അഭിലഷണീയമല്ല. ഈയിടെ നടന്ന ഒരു പഠനത്തില്‍ ഇന്ത്യന്‍ സ്ത്രീകളില്‍ നാലുശതമാനത്തിനും 29-34 വയസ്സിനിടയ്ക്ക് ആര്‍ത്തവവിരാമം സംഭവിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. ആര്‍ത്തവവിരാമം സംഭവിക്കേണ്ടത് 45-55 പ്രായത്തിലാണ്. അതിനു മുമ്പേ അതുണ്ടായാല്‍ അസ്വാഭാവികമായ കാരണങ്ങളുണ്ടെന്നാണു മനസ്സിലാക്കേണ്ടത്. ജീവിതശൈലി, ആഹാരക്രമം, പുകവലി, മദ്യപാനം, തൈറോയ്ഡ്, റേഡിയേഷന്‍, പോഷകാഹാരക്കുറവ് ഇതൊക്കെയാണ് കാരണങ്ങളെന്നും കണ്ടെത്തിയിട്ടുണ്ട്. ആര്‍ത്തവക്രമം തെറ്റാന്‍ തുടങ്ങുമ്പോള്‍ ഉറക്കമില്ലായ്മപോലുള്ള ലക്ഷണങ്ങളുമുണ്ടാവും.
Next Story

RELATED STORIES

Share it