ആര്‍ട്ട് ഓഫ് ലിവിങ് മേളയില്‍ പാകിസ്താന്‍ സിന്ദാബാദ് വിളിച്ച് രവിശങ്കര്‍

ആര്‍ട്ട് ഓഫ് ലിവിങ് മേളയില്‍  പാകിസ്താന്‍ സിന്ദാബാദ് വിളിച്ച് രവിശങ്കര്‍
X
sadiq ali sri sri prog

വിവാദ പരിപാടിയില്‍ സാദിഖലി തങ്ങളും

ന്യൂഡല്‍ഹി: യമുനാ നദീ തീരത്ത് സംഘടിപ്പിച്ച ആര്‍ട്ട് ഓഫ് ലിവിങ് സാംസ്‌കാരിക ഉല്‍സവത്തിനിടെ ശ്രീ ശ്രീ രവിശങ്കര്‍ പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചത് വിവാദമാവുന്നു. ജെഎന്‍യുവില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചു വെന്നാരോപണത്തിന്റെ പേരില്‍ വിവാദം പുകയുന്നതിനിടെയാണ് ആര്‍ട്ട് ഓഫ് ലിവിങ് പരിപാടിക്കിടെ ശ്രീ ശ്രീ രവിശങ്കര്‍ ജയ്ഹിന്ദ്, പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചത്. രണ്ടു മുദ്രാവാക്യങ്ങളും ഒരുമിച്ചു കൊണ്ടുപോവണമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ വിവാദ പരിപാടിയില്‍ മുസ്‌ലിംലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പങ്കെടുത്തു. ശനിയാഴ്ച നടന്ന സര്‍വമത സമ്മേളനത്തിലാണ് സാദിഖലി തങ്ങള്‍ പങ്കെടുത്തത്. മാര്‍ത്തോമാ വലിയെ മെത്രാ പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസ്‌റ്റോമാണ് കേരളത്തില്‍ നിന്ന് പരിപാടിയില്‍ പങ്കെടുത്ത മറ്റൊരാള്‍.
യമുനാ തീരത്ത് അനുമതിയില്ലാതെ നടത്തിയ പരിപാടിക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ 5 കോടി രൂപ പിഴ ചുമത്തിയിരുന്നു. വിവാദമായതിനാല്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പിന്നീട് വിവിധ രാഷ്ട്രത്തലവന്‍മാരും പരിപാടിയില്‍ നിന്ന് പിന്‍മാറി. മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള പ്രതിനിധിയെന്ന നിലയ്ക്കാണ് താന്‍ ഈ പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടതെന്ന് ചടങ്ങില്‍ സംസാരിക്കവെ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മതസൗഹാര്‍ദ്ദവും സഹിഷ്ണുതയും ആഴത്തില്‍ വേരോടിയ രാജ്യമാണ് ഇന്ത്യയെന്ന് സാദിഖലി പറഞ്ഞു.
മറ്റു ലോകരാജ്യങ്ങള്‍ രക്തമൊഴുക്കുമ്പോഴും ഇന്ത്യ സഹിഷ്ണുതയിലും മതസൗഹാര്‍ദ്ദത്തിലുമാണ് നിലകൊണ്ടിട്ടുള്ളത്. ഇന്ന് ലോകം സമാധാനം ആവശ്യപ്പെടുന്നു. ജനങ്ങള്‍ സമാധാനമുള്ള ജീവിതം ആഗ്രഹിക്കുന്നുവെന്നും സാദിഖലി പറഞ്ഞു.
Next Story

RELATED STORIES

Share it