malappuram local

ആര്‍ക്കും ഭൂരിപക്ഷമില്ല; കാളികാവ്, ചോക്കാട് പഞ്ചായത്ത് ഭരണംതീരുമാനിക്കാനാവാതെ മുന്നണികള്‍

കാളികാവ്: ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ചോക്കാട് കാളികാവ് പഞ്ചായത്തുകള്‍ ആരു ഭരിക്കും. ആകാംക്ഷയോടെ ജനങ്ങള്‍. തീരുമാനത്തിലെത്താന്‍ കഴിയാതെ മുന്നണികള്‍. ത്രികോണ മല്‍സരം നടന്ന രണ്ടു പഞ്ചായത്തുകളിലും പ്രതീക്ഷിച്ച വിജയം നേടാന്‍ ഇടതുമുന്നണിക്കുമായില്ല.
രണ്ടു പഞ്ചായത്തിലും സിപിഎമ്മും പ്രാഥമിക ചര്‍ച്ചപോലും നടത്തിയിട്ടില്ല. അതെ സമയം യുഡിഎഫിനു കീഴില്‍ ഇരു പഞ്ചായത്തുകളിലും ഭരണം നടത്തണമെന്ന ആവശ്യമാണ് യുഡിഎഫ് നേതൃത്വം ആവിശ്യപ്പെടുന്നത്. ഇതിനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. കാളികാവിലെ 19 സീറ്റില്‍ എട്ടു സീറ്റ് നേടി സിപിഎമ്മാണ് വലിയ കക്ഷി. ആറ് സീറ്റ് കോണ്‍ഗ്രസ്സും അഞ്ചുസീറ്റ് ലീഗുമാണ് നേടിയത്. ചോക്കാട് പഞ്ചായത്തില്‍ 18 സീറ്റില്‍ എട്ടു സീറ്റുനേടി കോണ്‍ഗ്രസ്സ് വലിയ കക്ഷിയുമായി. സിപിഎം ആറ് ലീഗ് നാല് എന്നാണ് കക്ഷിനില. രണ്ടുദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് ഇടത് വലത് മുന്നണി നേതൃത്വങ്ങള്‍ പറഞ്ഞത്. യുഡിഎഫ് ബന്ധം പുനസ്ഥാപിക്കുന്നതിന് കോണ്‍ഗ്രസ്സ് ലീഗ് അണികള്‍ കടുത്ത എതിര്‍പ്പുമായി രംഗത്തുണ്ട്.
വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് പ്രശ്‌നം പരിഹിക്കപ്പെടണമെന്ന കടുത്ത തീരുമാനത്തിലാണ് മുന്നണി നേതൃത്വം. അതിനിടെ മുന്നണിയായി തിരഞ്ഞെടുപ്പിനെ നേരിട്ട വണ്ടൂരില്‍ ലീഗും കോണ്‍ഗ്രസ്സും പരസ്പരം കാലുവാരി എന്ന വിവാദം കൊഴുക്കുകയാണ്.
ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പ്രമുഖര്‍ ഇവിടെ പരാജയപ്പെട്ടത് അതാണ് തെളിയിക്കുന്നത്. യുഡിഎഫ് നേതൃത്വം ആവിശ്യപ്പെട്ടാല്‍ കാളികാവിലും ചോക്കാടും മുന്നണി ബന്ധം പുനസ്ഥാപിക്കാന്‍ തയ്യാറാകേണ്ടി വരുമെന്നുള്ള സൂചനയാണ് കോണ്‍ഗ്രസ്സ്, ലീഗ് പ്രാദേശിക നേതൃത്വവും പങ്കുവച്ചത്.
Next Story

RELATED STORIES

Share it