Flash News

ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പ്:വ്യക്തമായ ലീഡുമായി ദിനകരന്‍

ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പ്:വ്യക്തമായ ലീഡുമായി ദിനകരന്‍
X
ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡുമായി അണ്ണാ ഡിഎംകെയുമായി പിരിഞ്ഞ്് സ്വതന്ത്രനായി മത്സരിക്കുന്ന ടിടിവി ദിനകരന്‍ മുന്നില്‍. നിലവില്‍ ദിനകരന്റെ ലീഡ് 10,000 കടന്നു. അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥി ഇ. മധുസൂദനനാണ് രണ്ടാം സ്ഥാനത്ത്. ഡി.എം.കെയുടെ എം. മരുത ഗണേശ് മൂന്നാം സ്ഥാനത്താണ്. ബി.ജെ.പി നോട്ടക്കും പിന്നിലായി.


അതിനിടെ, അണ്ണാ ഡിഎംകെ ഏജന്റുമാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംഘര്‍ഷമുണ്ടാക്കി. ദിനകരപക്ഷ ഏജന്റുമാരുമായായിരുന്നു സംഘര്‍ഷം. ഇതേത്തുടര്‍ന്ന് വോട്ടെണ്ണല്‍ 15 മിനിറ്റോളം നിര്‍ത്തിവച്ചു. പിന്നീട് സംഘര്‍ഷമുണ്ടാക്കിയവരെ പുറത്താക്കിയും അധിക സുരക്ഷ ഏര്‍പ്പെടുത്തിയും വോട്ടെണ്ണല്‍ പുനരാരംഭിച്ചു.
Next Story

RELATED STORIES

Share it