Gulf

ആര്‍എസ്‌സി ദമ്മാം സെന്‍ട്രല്‍ തര്‍തീല്‍ സമാപിച്ചു

ആര്‍എസ്‌സി ദമ്മാം സെന്‍ട്രല്‍ തര്‍തീല്‍ സമാപിച്ചു
X


ദമ്മാം: രിസാല സ്റ്റഡി സര്‍ക്കിള്‍ ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച തര്‍തീല്‍ (ഖുര്‍ആന്‍ പാരായണ മത്സരം) സമാപിച്ചു. യൂനിറ്റ്, സെക്റ്റര്‍ തലങ്ങളില്‍ മത്സരിച്ച പ്രതിഭകളാണ് സെന്‍ട്രല്‍ തലത്തില്‍ മാറ്റുരച്ചത്. മൂന്നു ഘട്ടങ്ങളിലായി നടന്നു വന്ന മത്സരത്തിന്റെ ഫൈനലാണ് കഴിഞ്ഞ ദിവസം സഫ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയത്. ഖുര്‍ആന്‍ പാരായണം, ഹിഫ്‌ള്, തജ്‌വീദ് സംബന്ധമായ പ്രശ്‌നോത്തരി എന്നിവ ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായാണ് നടന്നത്. അല്‍ ബാദിയ, മദീനത്തുല്‍ ഉമ്മാല്‍ സെക്ടറുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സംഗമത്തില്‍ ഖുര്‍ആനിന്റെ ഏഴ് പാരായണ രീതിയെക്കുറിച്ച് ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. ആര്‍എസ്‌സി ദമ്മാം സെന്‍ട്രല്‍ ചെയര്‍മാന്‍ ഹസ്സന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി ഗള്‍ഫ് കൗണ്‍സില്‍ ട്രെയ്‌നിങ് കണ്‍വീനര്‍ അബ്ദുല്‍ ബാരി നദ്‌വി ഉദ്ഘാടനം ചെയ്തു. ഐസിഎഫ് സെന്‍ട്രല്‍ സെക്രട്ടറി ശരീഫ് സഖാഫി, അബ്ദുല്ല വിളയില്‍, ഹമീദ് വടകര, ആബിദ് വയനാട്, റഊഫ് പാലേരി സംസാരിച്ചു.
Next Story

RELATED STORIES

Share it