kasaragod local

ആര്‍എസ്എസ ്‌സിപിഎമ്മിനെ അക്രമിച്ചപ്പോള്‍ ഒപ്പമുണ്ടായവര്‍ സഹായിച്ചില്ല: എം എം മണി

കാഞ്ഞങ്ങാട്: ആര്‍എസ്എസും ബിജെപിയും സിപിഎമ്മിനെ നിരന്തരം അക്രമിച്ചപ്പോള്‍ കൂടെയുള്ളവര്‍ പോലും ഒന്നും മിണ്ടിയില്ലെന്ന് മന്ത്രി എം എം മണി പറഞ്ഞു. കൊവ്വല്‍ സ്‌റ്റോറിലെ കെ പുരുഷോത്തമന്‍ നഗരില്‍ സിപിഎം കാഞ്ഞങ്ങാട് ഏരിയ സമ്മേളനത്തിന്റെ ഭാഗമായുളള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ 14 സിപിഎം പ്രവര്‍ത്തകരാണ് കൊല ചെയ്യപ്പെട്ടത്. സിപിഎം നേതാക്കളെ കൊലപ്പടുത്തുമെന്ന് ഭീഷണിയും പാര്‍ട്ടി ഓഫിസുകള്‍ അക്രമിക്കപ്പെടുകയുമാക്കെ ഉണ്ടായി. അപ്പോള്‍ പ്രതിപക്ഷമാവട്ടെ ഒന്നും മിണ്ടിയില്ല. എന്നാല്‍ കൂടെയുള്ളവരെങ്കിലും എന്തെങ്കിലും പറയുമെന്ന് കരുതി അതും ഉണ്ടായില്ല. കോണ്‍ഗ്രസുകാര്‍ ഖദറുമിട്ട് കാവി അണിയുകയാണ്. ഗോവവധം നിരോധനം പിന്‍വലിക്കുന്നത് ഗുജറാത്ത് തിരഞ്ഞടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ്. ഇറച്ചി തിന്നതിന്റെ പോരില്‍ തിന്നയാളെ കൊലപ്പെടുത്തിയ പാര്‍ട്ടിയാണ് ബിജെപി. പട്ടിക്കും തെരുവുപട്ടിക്കും രാജ്യത്ത് രക്ഷയുണ്ട് എന്നാല്‍ മനുഷ്യര്‍ക്ക് രക്ഷയില്ല. ഇതാണ് മൂന്നര വര്‍ഷത്തെ മോദിയുടെ ഭരണനേട്ടമന്ന് മണി കുറ്റപ്പെടുത്തി. കെ രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, കെ കുഞ്ഞിരാമന്‍, എം വി ബാലകൃഷ്ണന്‍, പി അപ്പുക്കുട്ടന്‍, എം പൊക്ലന്‍, എ കെ നാരായണന്‍, വി വി രമേശന്‍, വി സുകുമാരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it