Flash News

ആര്‍എസ്എസ് ശാഖയില്‍ പോകാത്തവന്‍ ഹിന്ദുക്കളല്ല;രാജ്യത്തിന് വേണ്ടി അവര്‍ക്ക് ഒന്നും ചെയ്യാനാകില്ല:ബിജെപി എംഎല്‍എ

ആര്‍എസ്എസ് ശാഖയില്‍ പോകാത്തവന്‍ ഹിന്ദുക്കളല്ല;രാജ്യത്തിന് വേണ്ടി അവര്‍ക്ക് ഒന്നും ചെയ്യാനാകില്ല:ബിജെപി എംഎല്‍എ
X
നീമുച്ച്: ആര്‍എസ്എസ് ശാഖയില്‍ പോകാത്തവര്‍ ഹിന്ദുക്കളല്ലെന്ന് ബിജെപി എംഎല്‍എ ടി രാജാ സിങ്. മധ്യപ്രദേശിലെ നീമുച്ച് ജില്ലയില്‍ സംഘടിപ്പിച്ച ഹിന്ദു ധര്‍മ്മസഭയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. 'കഴിയുന്ന സമയത്തെല്ലാം എല്ലാ ഹിന്ദുക്കളും ആര്‍.എസ്.എസ് ശാഖയില്‍ പോകണം.ആര്‍.എസ്.എസ് ശാഖയില്‍ പോകാത്തവര്‍ സ്വയം ഹിന്ദുക്കളെന്ന് വിളിക്കരുത്. രാജ്യത്തിനോ മതത്തിനോവേണ്ടി അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല.'-എംഎല്‍എ പറഞ്ഞു.



ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കും, പശുക്കളെ കൊല്ലുന്നവര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഹിന്ദു രാജ്യമെന്ന ആശയം പതിയെ രൂപപ്പെട്ടുവരികയാണെന്ന് ബിജെപി എംപി സാക്ഷി മഹാരാജ് പറഞ്ഞു.ജനന നിയന്ത്രണ പദ്ധതികള്‍ കര്‍ശനമായി നടപ്പാക്കണം. 'നാം രണ്ട് നമുക്ക് രണ്ട്, എല്ലാവര്‍ക്കും രണ്ട്' എന്ന നയം നടപ്പിലാക്കണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it