Flash News

ആര്‍എസ്എസ് ലക്ഷ്യം ഹിന്ദുരാഷ്ട്ര നിര്‍മാണം : എം ബി രാജേഷ്



കോഴിക്കോട്: ആര്‍എസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്ര നിര്‍മാണമാണെന്ന് എം ബി രാജേഷ് എംപി. ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ഭഗവതിന്റെ വിജയദശമി പ്രസംഗത്തിലൂടെ ഇക്കാര്യം ഒന്നുകൂടി വ്യക്തമായിരിക്കുകയാണ്. ഹിന്ദുരാഷ്ട്ര നിര്‍മാണത്തിനായുള്ള ആര്‍എസ്എസിന്റെ വീക്ഷണമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും രാജേഷ് പറഞ്ഞു. ടൗണ്‍ഹാളില്‍ നാഷനല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് സംഘടിപ്പിച്ച എ മജീദ് അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമോല്‍സുക ഉദാരവല്‍ക്കരണം, തീവ്രവര്‍ഗീയവല്‍ക്കരണം, അമിതാധികാര പ്രവണത എന്നിവയാണ് മോദിഭരണത്തിന്റെ മുഖമുദ്ര. ഗോരക്ഷകരെയും വാട്‌സ്ആപ് ആര്‍മിയെയും രംഗത്തിറക്കി ജാതിമതസ്പര്‍ധ വളര്‍ത്തി ജനശ്രദ്ധ തിരിച്ചുവിടാമെന്നാണ് സംഘപരിവാരം കരുതുന്നതെന്നും രാജേഷ് പറഞ്ഞു.
Next Story

RELATED STORIES

Share it