ആര്‍എസ്എസ് മേധാവിയെവിമര്‍ശിച്ച് മേഘാലയ മുഖ്യമന്ത്രി

ഷില്ലോങ്: ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നും അതിനാല്‍ ഇന്ത്യയിലുള്ള മുസ്‌ലിംകളും ഹിന്ദുക്കളാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തെ നിശിതമായി വിമര്‍ശിച്ചു മേഘാലയ മുഖ്യമന്ത്രി മുകുള്‍ സാംഗ്മ. ഇന്ത്യ മതേതര, ജനാധിപത്യ രാജ്യമാണ്. മേതതരത്വം ഭരണഘടനയുടെ ഭാഗവുമാണ്. അവരുടെ ലക്ഷ്യം മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിച്ച് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയെന്നതാണെന്നും സാംഗ്മ പറഞ്ഞു. ഭാഗവതിന്റെ പരാമര്‍ശങ്ങള്‍ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുവെന്ന നിലയില്‍ ആര്‍ക്കും ഇന്ത്യയില്‍ ജീവിക്കാമെന്ന പരാമര്‍ശം പൂര്‍ണമായും അസ്വീകാര്യമാണ്. ഇന്ത്യ മതേതര, ജനാധിപത്യ രാജ്യമാണെന്നു ലോകം മുഴുക്കെ അറിയുന്ന കാര്യമാണ്. വര്‍ഗീയത പരത്താന്‍ വെറുപ്പിന്റെ ശക്തികളെ രാജ്യം അനുവദിക്കരുതെന്നും സാംഗ്മ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മോഹന്‍ ഭാഗവത് വിവാദ പരാമര്‍ശം നടത്തിയത്. ത്രിപുരയില്‍ അഞ്ചു ദിവസത്തെ പര്യടനത്തിനെത്തിയ ഭാഗവത് തലസ്ഥാന നഗരത്തില്‍ നടന്ന പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണു വര്‍ഗീയ പരാമര്‍ശം നടത്തിയത്.
Next Story

RELATED STORIES

Share it