kannur local

ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്നത് പുരാണ കേന്ദ്രീകൃത ചരിത്രം: കെഇഎന്‍

കൊളച്ചേരി: ഇന്ത്യയുടെ മതേതര ചരിത്രത്തിന് ബദലായി പുരാണകേന്ദ്രീകൃതമായ ചരിത്രമെന്ന ആശയമാണ് സംഘപരിവാരം മുന്നോട്ടുവയ്ക്കുന്നതെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ്.  കെഎസ് ആന്റ് എസി സംഘടിപ്പിച്ച വിഷ്ണുഭാരതീയന്‍ അനുസ്മരണ സമ്മേളനത്തില്‍ സമകാലിക ഇന്ത്യ: ഫാഷിസ്റ്റ് കടന്നാക്രമണങ്ങളും പ്രതിരോധവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു.
സംഘപരിവാര ആശയം അവര്‍ തന്നെ പറയുമ്പോള്‍ ഭയക്കേണ്ടതില്ല. എന്നാല്‍ അതിനെ എതിര്‍ക്കുന്നവര്‍ സംഘപരിവാരിന്റെ ആശയം പറയുമ്പോള്‍ നാം ഭയക്കണം. ജാതിയും മതവും മറ്റ് വേര്‍തിരിവുകളൊന്നും ഇല്ലാതെ തൊഴിലെടുക്കുന്നവരെല്ലാം ഒരുമിച്ച് നിര്‍ത്തുന്ന പോരാട്ടത്തിന് മാത്രമേ ഫാഷിസത്തെ പ്രതിരോധിക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ വി രവീന്ദ്രന്‍ അധ്യക്ഷനായി. കെ പി കുഞ്ഞികൃഷ്ണന്‍, എം അനന്തന്‍ മാസ്റ്റര്‍, വി വി ശ്രീനിവാസന്‍, സി ഗോപിനാഥ് സംസാരിച്ചു.
Next Story

RELATED STORIES

Share it