kannur local

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൃതദേഹം സംസ്‌കരിച്ചു



പയ്യന്നൂര്‍: കൊല്ലപ്പെട്ട ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹ് പയ്യന്നൂര്‍ കക്കംപാറയിലെ ചൂരക്കാട് ബിജുവിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി ഗോപാലന്‍കുട്ടി, പ്രാന്ത സഹസംഘചാലക് അഡ്വ. കെ കെ ബാലറാം, പ്രാന്തീയകാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി, ബിജെപി ദേശീയനിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ് തുടങ്ങിയവര്‍ ഏറ്റുവാങ്ങി. പയ്യന്നൂരിലും മൊട്ടക്കുന്നിലും പൊതുദര്‍ശനത്തിന് വച്ച മൃതദേഹം വിലാപയാത്രയായി ജന്‍മനാടായ കക്കംപാറയിലെത്തിച്ചു. വൈകീട്ട് നാലോടെ ചിറ്റടിയിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
Next Story

RELATED STORIES

Share it