Flash News

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതികള്‍ സഞ്ചരിച്ച വാഹനം പിടിയില്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതികള്‍ സഞ്ചരിച്ച വാഹനം പിടിയില്‍
X


കണ്ണൂര്‍:പയ്യന്നൂര്‍ എട്ടിക്കുളം പാലകോട്ട് ആര്‍എസ് എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ  കൊലപാതകവുമായി ബന്ധപെട്ട് കൊലയാളികള്‍ സഞ്ചരിച്ചെന്നു കരുതുന്ന വാഹനം പിടിയില്‍. ഇന്നലെ രാത്രി പയ്യന്നൂര്‍ മണിയറ വഴി വരികയായിരുന്നKL60 L7633 നമ്പര്‍ ഇന്നോവ മാവിച്ചേരിയിലെ ഒരു വീട്ടില്‍ ഓടിച്ചു കയറ്റി രക്ഷപ്പെടുന്നതിനിടയില്‍ ആണ് പോലിസ് പിടികൂടിയത്. വാഹനത്തിന്റെ സീറ്റില്‍ മുളക് പൊടി വിതറിയ നിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രാമന്തളി കല്ലേറ്റുംകടവിലെ ജ്യോതിഷ്,കുന്നരുവിലെ ജിതേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു. കൊലയാളികള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
Next Story

RELATED STORIES

Share it