Flash News

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം:ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം:ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
X


കണ്ണൂര്‍: ആര്‍എസ്എസ് പ്രാദേശിക നേതാവ് ബിജുവിനെ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടികൊലപ്പെടുത്തിയ കേസില്‍ കണ്ടാലറിയാവുന്ന ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിജുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന കക്കംപാറയിലെ പണ്ടാരവളപ്പില്‍ രാജേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. തളിപ്പറമ്പ് സിഐ പികെ സുധാകരനാണ് കേസിന്റെ അന്വേഷണ ചുമതല.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. സുഹൃത്ത് ഓടിച്ച ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന് വരികയായിരുന്ന ബിജുവിനെ പിന്തുടര്‍ന്ന് ഇന്നോവ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തുകയും തുടര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവം കണ്ട സുഹൃത്ത് രാജേഷ് ഓടി രക്ഷപ്പെട്ടു. വെട്ടേറ്റുവീണ ബിജുവിനെ അരമണിക്കൂറിന് ശേഷം സ്ഥലത്തെത്തിയ പഴയങ്ങാടി പോലീസ് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബിജുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്.
പരിയാരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന ബിജുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിലും കക്കംപാറയിലും പൊതുദര്‍ശനത്തിന് വക്കും. തുടര്‍ന്ന് രണ്ട്മണിയോടെ കക്കംപാറ സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.
Next Story

RELATED STORIES

Share it