thrissur local

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല : ഗുരുവായൂര്‍, മണലൂര്‍ മണ്ഡലങ്ങളില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍



തൃശൂര്‍: ഗുരുവായൂര്‍ നെന്മേനിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്  ഇന്ന് ഗുരുവായൂര്‍, മണലൂര്‍ നിയമസഭാ നിയോജകമണ്ഡലങ്ങളില്‍ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതല്‍ വൈകീട്ട് ആറുവരേയാണ് ഹര്‍ത്താല്‍.  പ്രതിഷേധത്തിന്റെ ഭാഗമായി വ്യാപകമായി വാഹന ഗതാഗതവും തടസ്സപ്പെടുത്തി. പാവറട്ടി, മുല്ലശ്ശേരി മേഖലകളിലാണ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞത്. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകീട്ടോ ചാവക്കാട്-കാഞ്ഞാണി റൂട്ടില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചു. സി.പി.എം പ്രവര്‍ത്തകന്‍ ഫാസിലിനെ നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ഇന്നലെ രാവിലെ വെട്ടേറ്റ് മരിച്ച ആനന്ദന്‍(26). കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകീട്ട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു.  സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തൃശ്ശൂര്‍ റേഞ്ച് ഐ.ജി. അജിത്കുമാര്‍, തൃശ്ശര്‍ റൂറല്‍ എസ്.പി. യതീഷ്ചന്ദ്ര, ഗുരുവായൂര്‍ അസി: പോലിസ് കമ്മീഷണര്‍ പി.എ. ശിവദാസ്, ഗുരുവായൂര്‍ ടെമ്പിള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു.എച്ച്. സുനില്‍ദാസ്, ഗുരുവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ. ബാലകൃഷ്ണന്‍, പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it