Flash News

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസുകളില്‍ സിബിഐ അന്വേഷണം രാഷ്ട്രീയ താല്‍പര്യത്തോടെയുള്ളതെന്ന് സര്‍ക്കാര്‍



കൊച്ചി: ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഏഴു കേസുകളില്‍ സിബിഐ അന്വേഷണം വേണമെന്ന ഹരജി രാഷ്ട്രീയ താല്‍പര്യത്തോടെയുള്ളതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. തലശ്ശേരിയിലെ ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി എം പി പ്രിയമോളാണ് മറുപടി സത്യവാങ്മൂലം നല്‍കിയത്. കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയം നോക്കി അന്വേഷണം ആവശ്യപ്പെടുന്നത് രാഷ്ട്രീയ താല്‍പര്യത്തിന്റെ തെളിവാണെന്നു സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങിയാണ് പോലിസ് സംഘം കേസ് അന്വേഷിക്കുന്നതെന്ന ആരോപണം സിബിഐക്കും ബാധകമാണ്. സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസുകളില്‍ പോലിസ് രാഷ്ട്രീയ വിധേയത്വം കാണിക്കുമെന്ന ആരോപണം കേന്ദ്രത്തില്‍ അധികാരത്തിലുള്ള ബിജെപിയോട് സിബിഐ വിധേയത്വം കാണിക്കുമെന്ന ആരോപണത്തിനും ബാധകമാണ്. സിബിഐ ഈ കേസുകളില്‍ താല്‍പര്യം കാട്ടിയത് ഇതില്‍ നിന്നു വ്യക്തമാണ്. ഹരജി നല്‍കിയ ട്രസ്റ്റിലുള്ളവരെല്ലാം ബിജെപി-ആര്‍എസ്എസ് നേതാക്കളാണ്. പൊതുതാല്‍പര്യ ഹരജിയുടെ മറവില്‍ സ്വകാര്യ താല്‍പര്യത്തിനു വേണ്ടിയാണ് ഹരജിയെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. ട്രസ്റ്റിനു കീഴിലുള്ള സ്‌കൂളില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ സായുധ പരിശീലനം നടത്തിയെന്ന പരാതികളില്‍ നടപടിയെടുത്തിരുന്നു. ട്രസ്റ്റിന്റെ വിശ്വാസ്യത ഇതില്‍ നിന്ന് വ്യക്തമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it