Flash News

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: മുഖ്യപ്രതിയടക്കം മൂന്നുപേര്‍ പിടിയില്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: മുഖ്യപ്രതിയടക്കം മൂന്നുപേര്‍ പിടിയില്‍
X


കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ റിനീഷ് അടക്കം മൂന്നുപേരേ പോലീസ് പിടികൂടി. രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ വലയിലായത്. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
നാലുപേര്‍ ചേര്‍ന്ന് കൊല നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ധനരാജുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് റിനീഷ്. ധനരാജ് വധിക്കപ്പെട്ടതിന്റെ പ്രതികാരമായാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചൂരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. കൊലയാളികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഇന്നലെ രാവിലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊലപാതക സംഘത്തില്‍ മൊത്തം ഏഴു പേരാണ് ഉണ്ടായിരുന്നതെന്നും ഇവര്‍ ആരൊക്കെയെന്നും ഇന്നലെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. പ്രതികളെല്ലാം പയ്യന്നൂര്‍ സ്വദേശികളാണ്.


[related]
Next Story

RELATED STORIES

Share it